തിയറ്ററുകളിൽ വിജയക്കൊടി പാറിക്കുകയാണ് മമ്മൂട്ടി ചിത്രം റോഷാക്ക്. ഗംഭീര അഭിപ്രായവുമായി മുന്നേറുന്ന ചിത്രം ബോക്‌സ്ഓഫീസിൽ വലിയ വിജയത്തിലേയ്‌ക്കാണ് നീങ്ങുന്നത്. ഇതുവരെ കാണാത്ത മമ്മൂട്ടി ഭാവമാണ് പ്രേഷകർക്ക് സ്‌ക്രീനിൽ കാണാൻ കഴിഞ്ഞത്. മമ്മൂട്ടിയുടെ പ്രകടനത്തിനും സിനിമയുടെ മേക്കിംഗിനും ഗംഭീര കൈയ്യടികളാണ് തിയറ്ററിൽ ലഭിക്കുന്നത്. പ്രേഷകരെ ത്രില്ലടിപ്പിക്കുന്ന രംഗങ്ങൾ നിരവധിയാണ് റോഷാക്കിൽ. ഇപ്പോൾ അത്തരത്തിലൊരു രംഗത്തിന്റെ മേക്കിംഗ് വീഡിയോ പുറത്തു വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. എറെ അപകടം നിറഞ്ഞ ഒരു രംഗത്തിന്റെ ചിത്രീകരണ വീഡിയോയാണ് സമൂഹമാദ്ധ്യമങ്ങളിലൂടെ പുറത്തു വന്നിരിക്കുന്നത്. മമ്മൂട്ടി അവതരിപ്പിക്കുന്ന ലൂക്ക് ആന്റണി എന്ന കഥാപാത്രത്തിന്റെ വീട്ടിൽ വച്ച് നടക്കുന്ന സംഘട്ടന രംഗത്തിന്റെ ബിടിഎസ് ആണിത്. മമ്മൂട്ടിക്ക് നേരെ പെട്രോൾ ബോംബ് വരുന്നതും നടൻ ഒഴിഞ്ഞു മാറുന്നതുമാണ് രംഗം. വീഡിയോ സോഷ്യൽ മീഡിയയിൽ ഇതിനോടകം തന്നെ വൈറലായി കഴിഞ്ഞു.
വീഡിയോ കാണാം , ക്ലിക്ക് ചെയ്യുക
സൈക്കളോജിക്കൽ റിവഞ്ച് ത്രില്ലർ ഗണത്തിൽ പെടുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നിസാം ബഷീറാണ്. കെട്ട്യോളാണ് എന്റെ മാലാഖയ്‌ക്ക് ശേഷം നിസാം ബഷീർ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് റോഷാക്ക്. തന്റെ ആദ്യ ചിത്രത്തിൽ നിന്നും തീർത്തും വ്യത്യസ്ത അനുഭവമാണ് റോഷാക്കിലൂടെ പ്രേക്ഷകർക്ക് സംവിധായകൻ നൽകുന്നത്. അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടൻ, ഇബിലീസ് തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥ എഴുതിയ സമീർ അബ്‍ദുൾ ആണ് റോഷാക്കിന്റെ തിരക്കഥാകൃത്ത്.
ഹോളിവുഡ് ചിത്രം കാണുന്ന അനുഭവമാണ് റോഷാക്ക് സമ്മാനിക്കുന്നതെന്ന് പ്രേഷകർ പറയുന്നു. ഷറഫുദ്ദീൻ, ജഗദീഷ്, ഗ്രേസ് ആന്റണി, കോട്ടയം നസീർ, ബാബു അന്നൂർ , മണി ഷൊർണ്ണൂർ എന്നിവരാണ് മറ്റ് താരങ്ങൾ. നടി ബിന്ദു പണിക്കർ മമ്മൂട്ടിക്കൊപ്പം ഞെട്ടിക്കുന്ന പ്രകടനം കാഴ്ച വെയ്‌ക്കുന്നു. നിമീഷ് രവിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. മമ്മൂട്ടിയുടെ നിർമ്മാണ സംരംഭമായ മമ്മൂട്ടി കമ്പനി ചിത്രം നിർമ്മിച്ചിരിക്കുന്നു. ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫെറർ ഫിലിംസാണ് ചിത്രം തിയറ്ററുകളിൽ എത്തിച്ചിരിക്കുന്നത്.
















Comments