ലക്‌നൗ: ഹിന്ദു വിവാഹങ്ങളെ കുറിച്ച് വിവാദ പരാമർശവുമായി ഉത്തർപ്രദേശ് എഐഎംഐഎം സംസ്ഥാന പ്രസിഡന്റ് ഷൗക്കത്ത് അലി. മുസ്ലീങ്ങൾ മൂന്ന് വിവാഹം കഴിച്ചാലും, ആ വിവാഹങ്ങളിലെ ഭാര്യമാരെ എല്ലാം നന്നായി നോക്കുമെന്നും, ഹിന്ദുക്കൾക്ക് ഒരു ഭാര്യയെ പോലും നന്നായി നോക്കാനാകില്ലെന്നുമാണ് ഇയാൾ പറഞ്ഞത്. എഐഎംഐഎം സംസ്ഥാനസമ്മേളനത്തിൽ സംസാരിക്കുമ്പോഴായിരുന്നു വിവാദ പരാമർശം.
‘ മുസ്ലീങ്ങൾ മൂന്ന് വിവാഹം കഴിക്കാറുണ്ടെന്നാണ് എല്ലാവരും പറയുന്നത്. ഞങ്ങൾ എത്ര വിവാഹം കഴിച്ചാലും, എല്ലാ ഭാര്യമാരേയും ബഹുമാനിക്കാറുണ്ട്.. പക്ഷേ ഹിന്ദുക്കളോ, അവർ ഒരാളെ വിവാഹം കഴിക്കും, എന്നിട്ട് മൂന്ന് വെപ്പാട്ടികളും ഉണ്ടാകും. ഭാര്യമാരേയും ബഹുമാനിക്കില്ല, വെപ്പാട്ടികളേയും ബഹുമാനിക്കില്ല. ഞങ്ങൾ മൂന്ന് കെട്ടിയാൽ മൂന്ന് പേരെയും ബഹുമാനിക്കും, എല്ലാ മക്കളുടെ പേരും റേഷൻ കാർഡിൽ ഉൾപ്പെടുത്തുകയും ചെയ്യും’.
ഹിജാബ് വിഷയത്തിലെ സുപ്രീംകോടതി വിധിയേയും ഇയാൾ വിമർശിച്ചു. ‘ ഇവിടെ ആര് എന്ത് ധരിക്കണമെന്ന് ഹിന്ദുക്കളല്ല, ഭരണഘടനയാണ് തീരുമാനിക്കുന്നത്. എന്തിനാണ് ഹിജാബ് ഒക്കെ വലിയ വിഷയമായി കാണുന്നത്. മുസ്ലീങ്ങളെ ബിജെപി ലക്ഷ്യമിട്ടു കൊണ്ടിരിക്കുകയാണെന്നും’ ഇയാൾ ആരോപിച്ചു.
















Comments