ലക്‌നൗ : ഹിന്ദുക്കളെക്കുറിച്ചും അവരുടെ വിവാഹത്തെക്കുറിച്ചും വിവാദ പരാമർശം നടത്തിയ എഐഎംഐഎം നേതാവിനെതിരെ കേസ്. എഐഎംഐഎം സംസ്ഥാന പ്രസിഡന്റ് ഷൗക്കത്ത് അലിക്കെതിരെയാണ് ഉത്തർപ്രദേശ് പോലീസ് കേസെടുത്തത്. ഹിന്ദുക്കൾ സ്ത്രീകളെ വെപ്പാട്ടിമാരാക്കി വെയ്‌ക്കുകയാണെന്നും, അവർക്ക് ഒരു ഭാര്യയെ പോലും നന്നായി നോക്കാൻ സാധിക്കില്ലെന്നുമാണ് സംഭാലിൽ നടന്ന റാലിയിൽ നേതാവ് പറഞ്ഞത്.
832 വർഷം മുസ്ലീങ്ങളാണ് ഹിന്ദുക്കളെ ഭരിച്ചത്. അന്നെല്ലാം ഇവർ ” ജി ഹുസൂർ ” എന്ന് പറഞ്ഞ് കൈയ്യും കെട്ടി നിൽക്കുമായിരുന്നു. മുസ്ലീങ്ങൾ എത്ര വിവാഹം കഴിച്ചാലും, എല്ലാ ഭാര്യമാരേയും ബഹുമാനിക്കാറുണ്ട്.. പക്ഷേ ഹിന്ദുക്കൾ ഒരാളെ വിവാഹം കഴിക്കും, എന്നിട്ട് മൂന്ന് വെപ്പാട്ടികളും ഉണ്ടാകും. ഹിന്ദുക്കൾ ഭാര്യമാരേയും ബഹുമാനിക്കില്ല, വെപ്പാട്ടികളേയും ബഹുമാനിക്കില്ല എന്നായിരുന്നു പരാമർശം. സംഭവത്തിന്റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്.
സെക്ഷൻ 153 എ (മതം, വംശം, ജന്മസ്ഥലം, ഭാഷ മുതലായവയുടെ അടിസ്ഥാനത്തിൽ വിവിധ ഗ്രൂപ്പുകൾക്കിടയിൽ ശത്രുത വളർത്തുന്നത്), 295 എ (മതവികാരങ്ങളെ പ്രകോപിപ്പിക്കാൻ ഉദ്ദേശിച്ചുള്ള പ്രവൃത്തി) എന്നീ വകുപ്പുകൾ പ്രകാരമാണ് ഷൗക്കത്ത് അലിക്കെതിരെ കേസെടുത്തതെന്ന് എസ് പി ചക്രേഷ്. മിശ്ര പറഞ്ഞു.
Comments