കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഒരു എടിഎം മെഷീന്റെ ദൃശ്യങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിക്കുകയാണ്. പണത്തിന് പകരം ഇഡ്ഡലി ലഭിക്കുന്ന എടിഎമ്മിന്റെ ദൃശ്യങ്ങളാണ് ഇത്. നല്ല ചൂട് ഇഡ്ഡലിയും ചട്‌നിയുമൊക്കെയാണ് ഈ മെഷീനിൽ നിന്ന് ലഭിക്കുക. ബംഗളൂരുവിലാണ് മെഷീൻ സ്ഥാപിച്ചിരിക്കുന്നത്. കമ്പ്യൂട്ടർ എഞ്ചിനീയറായ ഹിരേമത്ത് എന്ന യുവാവാണ് മെഷീൻ കണ്ടുപിടിച്ചത്. നിരവധി പേരാണ് ഹിരേമത്തിന് പിന്തുണയുമായി എത്തിയിരിക്കുന്നത്.
ഇപ്പോഴിതാ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്ന ഇഡ്ഡലി മെഷീനെ പ്രശംസിച്ച് പ്രമുഖ വ്യവസായി ആനന്ദ് മഹീന്ദ്രയും രംഗത്തെത്തിയിരിക്കുകയാണ്. തന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെയാണ് അദ്ദേഹം ദൃശ്യങ്ങൾ പങ്കുവച്ച് ആശംസ അറിയിച്ചിരിക്കുന്നത്. ഒപ്പം ഇങ്ങനെ കുറിച്ചു,
ആഹാര സാധനങ്ങൾ നിർമ്മിക്കാൻ സാധിക്കുന്ന റോബോട്ടിക്ക് മെഷീനുകൾ സ്ഥാപിക്കാൻ നിരവധി പേർ ശ്രമം നടത്തിയിട്ടുണ്ട്. നിലവിൽ ഈ മെഷീൻ ഫുഡ് സേഫ്റ്റിയുടെ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോ ? അതു പോലെ കറികളിൽ ചേർക്കുന്ന ചേരുവകൾ പഴകാത്തവയാണോ ? ബാംഗ്ലൂരൂവിൽ ഉള്ളവരെ മെഷീൻ ഇഡ്ഡലിയുടെ രുചി എങ്ങനെയുണ്ട്. ആഗോള തലത്തിൽ വിമാനത്താവളങ്ങളിലും മാളുകളിലും ഇത്തരം മെഷീനുകൾ വരേണ്ടതുണ്ട്. രാജ്യത്തിന്റെ കയറ്റുമതിയിൽ വലിയ മാറ്റം കൊണ്ട് വരാൻ ഇവയ്‌ക്ക് സാധിക്കും.
24 മണിക്കൂറും നല്ല ചൂട് ഇഡ്ഡലി കിട്ടുന്ന എടിഎമ്മാണ് ഹിരേമത്ത് കണ്ടു പിടിച്ചിരിക്കുന്നത്.12 മിനിറ്റിനുള്ളിൽ 72 ഇഡ്ഡലികൾ ഉണ്ടാക്കാനും വിതരണം ചെയ്യാനും ഈ മെഷീന് കഴിയും. ഇഡ്ഡലിക്കൊപ്പം അതിനാവിശ്യമായ ചട്നിയും , വടയും എല്ലാം തന്നെ ഈ മെഷീൻ നൽകും .
2016 ൽ തന്റെ മകൾക്ക് സുഖമില്ലാതെ വന്നിരുന്നു . തുടർന്ന് രാത്രി കഴിക്കാൻ ചൂടുള്ള ഇഡ്ഡലി കിട്ടിയില്ല. ഇതിനെ തുടർന്നാണ് ഇഡ്ഡലി എടിഎമ്മിന്റെ ആശയം തോന്നിയതെന്ന് ഹിരേമത്ത് പറയുന്നു.
Comments