ലക്‌നൗ: നിർത്തിയിട്ടിരുന്ന സ്‌കൂൾ ബസിനുള്ളിൽ നിന്നും ഭീമൻ പെരുമ്പാമ്പിനെ കണ്ടെത്തി. ഉത്തർപ്രദേശിലെ റായ്ബറേലിയിലാണ് സംഭവം. റയാൻ പബ്ലിക് സ്‌കൂളിന്റെതായിരുന്നു ബസ്. സീറ്റിനടിയിലായിരുന്നു പെരുമ്പാമ്പ് ഒളിച്ചിരുന്നത്.
സംഭവം പുറത്തുവന്നതിന് പിന്നാലെ വിവരമറിഞ്ഞ് സിഒ സിറ്റി വന്ദന സിംഗ്, സിറ്റി മജിസ്ട്രേറ്റ് പല്ലവി മിശ്ര എന്നിവർ സ്ഥലത്തെത്തി. വനംവകുപ്പ് അധികൃതർ പെരുമ്പാമ്പിനെ രക്ഷപ്പെടുത്തുകയും ചെയ്തു.
ഒരു മണിക്കൂറോളം നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിലാണ് പെരുമ്പാമ്പിനെ നിയന്ത്രണത്തിലാക്കിയത്. ഞായറാഴ്ചയായതിനാലും സ്‌കൂളിന് അവധിയായിരുന്നതിനാലും ആളപായം ഒഴിവായി. പെരുമ്പാമ്പിനെ പിടികൂടി ദൽമൗ വനമേഖലയിലാണ് വനംവകുപ്പ് അധികൃതർ തുറന്നുവിട്ടത്.
സ്‌കൂൾ ബസിന്റെ ഡ്രൈവറുടെ ഗ്രാമത്തിലായിരുന്നു ബസ് പാർക്ക് ചെയ്തിരുന്നത്. ഇവിടെ നിന്നാകാം വാഹനത്തിലേക്ക് പാമ്പ് കയറിയതെന്നാണ് നിഗമനം. ഇതിനിടെ പാമ്പിനെ പിടികൂടുന്ന വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയും ചെയ്തു.
വീഡിയോ കാണാം..
उत्तर प्रदेश के #रायबरेली में #स्कूल की एक बस के इंजन में #अजगर फंसा था।
कड़ी मशक़्क़त के बाद #वन विभाग की टीम ने निकाला बाहर।#UttarPradesh #Raebareli #snake #snakes #BOA2022 #India pic.twitter.com/nuKslyOXT4
— Gurmeet Singh, IIS 🇮🇳 (@Gurmeet_Singhhh) October 16, 2022
Comments