മധുരൈ: സൂര്യഗ്രഹണം പ്രമാണിച്ച് മധുരൈ മീനാക്ഷി ക്ഷേത്രത്തിൽ ദർശനത്തിന് നിയന്ത്രണം. ഈ മാസം 25-ാം തീയതി നിശ്ചിത സമയത്തേയ്‌ക്ക് ദർശനം ഉണ്ടാകില്ലെന്ന് ക്ഷേത്ര ഭരണ സമിതി അറിയിച്ചു.
രാവിലെ 11 മണി മുതൽ വൈകിട്ട് 7 മണിവരെയാണ് ക്ഷേത്രം അടച്ചിടുക. സൂര്യഗ്രഹണം
ആരംഭിക്കുന്നത് ഇതേ സമയത്താണെന്നും ക്ഷേത്ര അധികൃതർ അറിയിച്ചു. സൂര്യഗ്രഹണ സമയത്തു മാത്രമാണ് ദർശനം നിയന്ത്രിക്കുകയെന്നും ഭരണ സമിതി അറിയിച്ചു. ഈ നിയന്ത്രണം മധുരൈ മീനാക്ഷി ക്ഷേത്രവുമായി ബന്ധപ്പെട്ട ഉപക്ഷേത്രങ്ങളുടെ പൂജക ൾക്കും ബാധകമായിരിക്കുമെന്നും ഭരണ സമിതി അറിയിച്ചു.
ദക്ഷിണേന്ത്യയിൽ വളരെയധികം ഭക്തരെ ആകർഷിക്കുന്ന ക്ഷേത്രമാണ് മധുരൈ മീനാക്ഷി ക്ഷേത്രം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന ഭക്തർക്ക് അസൗകര്യം ഉണ്ടാകാതിരിക്കാനാണ് മുൻകൂട്ടി വിവരം അറിയിക്കുന്നതെന്നും ക്ഷേത്ര ഭരണ സമിതി പറഞ്ഞു.
















Comments