കൊച്ചി വിമാനത്താവളത്തിൽ മലദ്വാരത്തിൽ ഒളിപ്പിച്ച് സ്വർണം കടത്താൻ ശ്രമം; മലപ്പുറം, പാലക്കാട് സ്വദേശികൾ അറസ്റ്റിൽ

Published by
ജനം വെബ്‌ഡെസ്ക്

എറണാകുളം: കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ വൻ സ്വർണ വേട്ട. രണ്ട് യാത്രികരിൽ നിന്നായി 62 ലക്ഷം രൂപയുടെ സ്വർണം പിടികൂടി. സംഭവത്തിൽ മലപ്പുറം, പാലക്കാട് സ്വദേശികളെ പിടികൂടിയിട്ടുണ്ട്.

പാലക്കാട് സ്വദേശി നിയാസ്, മലപ്പുറം സ്വദേശി ആബിദ് എന്നിവരാണ് പിടിയിലായത്. മലദ്വാരത്തിൽ ഒളിപ്പിച്ചായിരുന്നു ഇരുവരും സ്വർണം കടത്താൻ ശ്രമിച്ചത്. പേസ്റ്റ് രീതിയിലാക്കിയ ശേഷം ക്യാപ്‌സൂളുകളാക്കിയായിരുന്നു ഇവർ സ്വർണം മലദ്വാരത്തിൽ ഒളിപ്പിച്ചത്. ആബിദിന്റെ പക്കൽ നിന്നും അഞ്ച് ക്യാപ്‌സൂളുകളും, നിയാസിൽ നിന്നും രണ്ട് ക്യാപ്‌സൂളുകളുമാണ് പിടിച്ചെടുത്തത്.

ആദിബിന്റെ പക്കൽ നിന്നും പിടിച്ചെടുത്ത സ്വർണത്തിന് 40 ലക്ഷം രൂപ വിലവരുമെന്ന് അധികൃതർ അറിയിച്ചു. ദുബായിൽ നിന്നുമാണ് ഇയാൾ എത്തിയത്. 22 ലക്ഷം രൂപയുടെ സ്വർണമാണ് നിയാസിൽ നിന്നും കണ്ടെടുത്തത്. സ്വർണകള്ളക്കടത്ത് തടയുന്നതിന്റെ ഭാഗമായി സ്ഥിരമായി യാത്ര ചെയ്യുന്നവരുടെ ദേഹപരിശോധനയും നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്.

Share
Leave a Comment