കൊൽക്കത്ത: ചാർട്ടേഡ് അക്കൗണ്ടന്റിന്റെ വീട്ടിൽ നിന്നും വൻ പണശേഖരം കണ്ടെത്തി. 8.15 കോടി രൂപയാണ് രണ്ട് ദിവസം നടത്തിയ റെയ്ഡിൽ കണ്ടെത്തിയത്. റെയ്ഡിന് ശേഷം ചാർട്ടേഡ് അക്കൗണ്ട് ഒളിവിൽ പോയിരുന്നു. ഇയാൾക്കെതിരെ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. കൊൽക്കത്തയിലെ ഹൗറയിലുള്ള ശൈലേഷ് പാണ്ഡെയ്‌ക്കെതിരെയാണ് പോലീസിന്റെ ഡിറ്റക്ടീവ് വിഭാഗം നോട്ടീസ് പുറപ്പെടുവിച്ചത്.
ഇയാളുടെ വസതിയിൽ കൊൽക്കത്ത പോലീസിന്റെ ബാങ്ക് തട്ടിപ്പ് വിരുദ്ധ വിഭാഗം റെയ്ഡ് നടത്തി. ശൈലേഷിന്റെ വീട് പൂട്ടിക്കിടന്നിരുന്നതിനാൽ ഇയാളുടെ വസതിയിലെ കാറിൽ നിന്ന് രണ്ട് കോടി രൂപ മാത്രമാണ് പോലീസ് കണ്ടെടുത്തത്. തുടർന്ന് 16-ന് പോലീസ് സൈലേഷിന്റെ മറ്റൊരു വീട്ടിൽ പ്രത്യേക റെയ്ഡ് നടത്തി.ഇവിടെന്ന് 5.95 കോടി രൂപയും ആഭരണങ്ങളും കണ്ടെടുത്തു. വീട്ടിൽ നിന്ന് രണ്ട് ലാപ്ടോപ്പുകളും ഒരു ടാബ്ലെറ്റും പോലീസ് പിടിച്ചെടുത്തു. ഇയാളുടെ 20 കോടി രൂപയുണ്ടായിരുന്ന രണ്ട് ബാങ്ക് അക്കൗണ്ടുകൾ പോലീസ് മരവിപ്പിച്ചു.
കനാറ ബാങ്കിന്റെ പരാതിയിലാണ് ചാർട്ടേഡ് അക്കൗണ്ടിന്റെ വീട്ടിൽ റെയ്ഡ് നടത്തിയത്. സംശയാസ്പദമായ രീതിയിൽ ഇടപാടുകൾ നടന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് ബാങ്ക് പരാതിപ്പെട്ടത്. രണ്ട് കമ്പനികളുടെ പേരിൽ അക്കൗണ്ട് തുറക്കുകയും കോടിക്കണക്കിന് രൂപയുടെ ഇടപാടുകൾ ദിവസങ്ങൾക്കുള്ളിൽ നടത്തുകയും ചെയ്തതോടെയാണ് പോലീസിൽ വിവരം അറിയിച്ചതെന്ന് ബാങ്ക് അധികൃതർ വ്യക്തമാക്കി.
















Comments