ന്യൂഡൽഹി: ഗുജറാത്തിലെ ആരോഗ്യമേഖലയിൽ സമഗ്രവികസനവുമായി ബിജെപി സർക്കാർ. ആയുഷ്മാൻ കാർഡുകളുടെ വിതരണം നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു. അര ക്കോടി ജനങ്ങൾക്കാണ് ചികിത്സാ സഹായ കാർഡുകൾ ലഭിക്കുക. ചടങ്ങ് നിർവ്വഹിച്ചു കൊണ്ട് ഗുണഭോക്താവുമായി പ്രധാനമന്ത്രി വെർച്വൽ കൂടിക്കാഴ്ചയും നടത്തി.
2014ലാണ് കേന്ദ്രസർക്കാർ ആയുഷ് കാർഡ് പദ്ധതി ആരംഭിച്ചത്. ദാരിദ്ര്യരേഖയ്‌ക്ക് താഴെ നിൽക്കുന്നവർക്ക് ആശു പത്രിയിൽ ചിലവിനും ശസ്ത്രക്രിയ അടക്കം ചെയ്യുന്നതിനുമായി 2 ലക്ഷം രൂപ വരെ കിഴിവ് ലഭിക്കുന്ന പദ്ധതിയാണിത്.
ഇതുവരെ ഗുജറാത്തിൽ മാത്രം 46 ലക്ഷം പേർക്ക് ചികിത്സാ സഹായത്തിനായി 8000 കോടി രൂപ ചിലവാക്കിയെന്നാണ് സർക്കാർ അറിയിക്കുന്നത്. ഇതിനൊപ്പം 600 പേർക്ക് അവയവം മാറ്റിവയ്‌ക്കൽ ചികിത്സ ചെയ്യാനായെന്നും അരലക്ഷം പേർക്ക് മുട്ടുമാറ്റിവയ്‌ക്കൽ നടന്നെന്നും സർക്കാർ അറിയിച്ചു.
പ്രധാനമന്ത്രി ചികിത്സാ സഹായ പദ്ധതി പ്രകാരം 7 ലക്ഷം പേർക്കാണ് അർബുദ ചികിത്സ നടത്തപ്പെട്ടത്. 3.50 ലക്ഷം പേർക്കാണ് ഹൃദയ സംബന്ധമായ ചികിത്സയ്‌ക്കായി സഹായം ലഭിച്ചത് 30 ലക്ഷം പേർക്ക് വിവിധ ശസ്ത്രക്രിയയ്‌ക്കും സഹായം നൽകാനായെന്നും കേന്ദ്രസർക്കാർ കണക്കുകൾ സൂചിപ്പിക്കുന്നു.
ദരിദ്രർക്ക് പുറമേ മധ്യവർഗ്ഗ സാമ്പത്തിക നിലവാരമുള്ളവരിൽ നാലുലക്ഷം വരെ മാത്രം വാർഷിക വരുമാനമുള്ളവർക്കും ചികിത്സാ സഹായം നൽകുന്ന പദ്ധതി 2014ൽ ആരംഭിച്ച വിവരവും ഗുജറാത്ത് സർക്കാർ അറിയിച്ചു. ഇത് നടപ്പാക്കാനായി 7500 ആരോഗ്യകേന്ദ്രങ്ങൾ സ്ഥാപിച്ചതായും 600 ദീൻദയാൽ മരുന്ന് വിതരണ കേന്ദ്രം തുറന്നതായും ഗുജറാത്ത് സർക്കാർ പറഞ്ഞു.
















Comments