ലണ്ടൻ: ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയിൽ എതിരില്ലാത്ത നേതാവായി മാറുന്ന ഷീ ജിൻ പിംഗിനെതിരെ ആഞ്ഞടിച്ച് ആഗോളതലത്തിലെ മനുഷ്യാവകാശ പ്രവർത്തകർ. ഹോങ്കോംഗിലും സിൻജിയാംഗിലും ചൈന നടത്തുന്ന അടിച്ചമർത്തൽ ലോകത്തിന് ബോധ്യമുണ്ട്. എന്നാൽ ടിബറ്റിൽ നടക്കുന്നത് എന്താണെന്ന് ലോകം അറിയുന്നില്ലെന്നും വലിയ തോതിൽ വംശഹത്യയിലേക്ക് ആ മേഖല മാറുകയാണെന്നും ബ്രിട്ടണിലെ മനുഷ്യാവകാശ പ്രവർത്തകൻ ബെനഡിക്ട് റോജേഷ്‌സ് പറഞ്ഞു.
ടിബറ്റിൽ ചൈന ഉന്മൂലന തന്ത്രമാണ് പയറ്റുന്നത്. സിൻജിയാംഗിൽ അത് വംശഹത്യയും തലമുറ മാറ്റിമറിയ്‌ക്കലുമാണ്. ടിബറ്റിൽ വ്യാപകമായി ഡിഎൻഎ പരിശോധന നടത്തി ക്കൊണ്ടുള്ള സൈനിക നീക്കം ഏറെ ആപ്തക്കരമാണെന്നും ലോകം പ്രതികരിക്ക ണമെന്നും ബെനഡിക്ട് ചൂണ്ടിക്കാട്ടുന്നു. ഹോങ്കോംഗിലെടുത്ത കടുത്ത സൈനിക നടപടി ടിബറ്റിലും ചൈന എടുക്കുമെന്ന മുന്നറിയിപ്പും ബെനഡിക്ട് നൽകുന്നു.
ടിബറ്റിലെ എല്ലാ മനുഷ്യാവകാശവും മതസ്വാതന്ത്ര്യവും റദ്ദാക്കപ്പെട്ടിരിക്കുന്നു. അതിന് വഴങ്ങാത്തവർക്ക് രാജ്യം പോലും വിടാനാകുന്നില്ല. മറിച്ച് എല്ലാവരേയും കൂട്ടക്കുരുതി നടത്തുകയാണെന്നും ബെനഡിക്ട് ചൂണ്ടിക്കാട്ടി. ഹോങ്കോംഗും സിൻജിയാഗും ലോക ശ്രദ്ധയിലുണ്ട്. എന്നാൽ ടിബറ്റിലെ യഥാർത്ഥ അവസ്ഥ ആരും മനസ്സിലാക്കുന്നില്ലെന്നും ബെനഡിക്ട് പറഞ്ഞു.
















Comments