ഐസ്വാൾ: മിസോറമിലെ ചമ്പായി ജില്ലയിൽ വിദേശ സിഗരറ്റ് ശേഖരം പിടികൂടി. അസം റൈഫിൾസിന്റെ സേനയാണ് 2.71 കോടി രൂപ വിലമതിക്കുന്ന വിദേശ സിഗരറ്റുകൾ പിടിച്ചെടുത്തത്. ഏകദേശം 2,71,70,000 രൂപ വിലമതിക്കുന്ന 209 സിഗരറ്റാണ് കണ്ടെടുത്തത്. സംഭവത്തിൽ സുരക്ഷാ സേന ഒരാളെ അറസ്റ്റ് ചെയ്തു.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ അസം റൈഫിൾസും കസ്റ്റംസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് സിഗരറ്റ് ശേഖരം കണ്ടെത്താനായത്. സംഭവത്തിൽ കൂടുതൽ അന്വേഷങ്ങൾ നടത്തുമെന്ന് പോലീസ് അറിയിച്ചു.
വിദേശ സിഗരറ്റിന്റെ കള്ളക്കടത്ത് സംസ്ഥാനത്ത് വർദ്ധിക്കുകയാണ്. ഇത് ഇന്ത്യ-മ്യാൻമർ അതിർത്തിയിൽ ആശങ്ക സൃഷ്ടിക്കുന്നുണ്ട്. ഇതിനെതിരെ സുരക്ഷാ സേന കർശന നടപടികളാണ് സ്വീകരിച്ചിരിക്കുന്നത്.
Comments