തമിഴ് നടൻ അർണവ് അംജദിനെതിരെ പരാതിയുമായി ട്രാൻസ് യുവതി രംഗത്ത്. അർണവ് തനിക്ക് വിവാഹ വാഗ്ദാനം നൽകി വഞ്ചിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്. അർണവിന്റെ ഭാര്യയും നടിയുമായ ദിവ്യ ശ്രീധർ നടനെതിരെ പരാതി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ട്രാൻസ് യുവതി പരാതിയുമായെത്തിയത്.
പത്ത് വർഷങ്ങൾക്ക് മുൻപ് അർണവ് തന്നെ പ്രണയിച്ച് വഞ്ചിച്ചുവെന്നാണ് ഇവരുടെ പരാതി. താനുമായി പ്രണയബന്ധത്തിലായിരുന്ന സമയത്ത് തന്നെ മറ്റ് പെൺകുട്ടികളെയും പ്രണയിച്ചു. ഇതിനെ ചോദ്യം ചെയ്തപ്പോൾ ട്രാൻസ്‌ജെൻഡർ ആണെന്ന് അറിയാതെയാണ് പ്രണയിച്ചത് എന്നായിരുന്നു അർണവിന്റെ മറുപടി.
കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് ഭാര്യ ദിവ്യ അർണവിനെതിരെ പരാതിയുമായെത്തിയത്. ഗാർഹിക പീഡനം, ഗർഭച്ഛിദ്രത്തിന് ശ്രമം, അവിഹിത ബന്ധം എന്നിവയായിരുന്നു ആരോപണങ്ങൾ. അർണവിന് വേണ്ടി താൻ മുസ്ലീം മതം സ്വീകരിച്ചു. എന്നാൽ തന്നെ സ്വീകരിക്കാൻ ഇയാൾ തയ്യാറായില്ലെന്നും യുവതി പറഞ്ഞു.
നിലവിൽ ഒരു പെൺകുട്ടിയുമായി ഇയാൾ പ്രണയത്തിലാണ്. ഇത് ചോദ്യം ചെയ്തപ്പോൾ ഇരുവരും ചേർന്ന് തന്നെ മർദ്ദിക്കുകയാണ് ചെയ്തത് എന്നും ദിവ്യ പറഞ്ഞു. സംഭവത്തിൽ അർണവിനെ പോലീസ് ചോദ്യം ചെയ്യുന്നുണ്ട്.
















Comments