ഗുവാഹട്ടി: അസമിൽ അൽഖ്വായ്ദ ഭീകരർ പിടിയിലായി. ഇന്ത്യയിലെ അൽഖ്വയ്ദ വിഭാഗത്തിലും ബംഗ്ലാദേശിലെ വിഭാഗമായ അൻസാറുള്ള ബംഗ്ലാ സംഘത്തിലു മുള്ള നാലുപേരാണ് പിടിയിലായത്. ഇവരെല്ലാം മുൻ ജമാ അത്ത് ഉൽ മുജാഹിദ്ദീൻ ബംഗ്ലാദേശ്, നിയോ ജമാ അത്ത് ഉൽ മുജാഹിദ്ദീൻ എന്നീ വിഭാഗങ്ങളിൽ സജീവ മായിരുന്നവരാണെന്നും അസം പോലീസ് അറിയിച്ചു.
പിടികൂടപ്പെട്ടത് നാല് അൽഖ്വയ്ദ ഭീകരരെയാണ്. ഇതിൽ സാദിഖ് അലി ജമാ അത്ത് ഉൽ മുജാഹിദ്ദീന്റെ സജീവ പ്രവർത്തകനായിരുന്നു.യുവാക്കളെ ഭീകരസംഘടന കളിലേയ്‌ക്ക് റിക്രൂട്ട് ചെയ്യുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നയാളാണ് ഇയാളെന്നും പോലീസ് പറഞ്ഞു.
അസം കേന്ദ്രീകരിച്ച് ബംഗ്ലാദേശി നുഴഞ്ഞുകയറ്റം പതിറ്റാണ്ടുകളായി നടക്കുന്നത് സമീപകാലത്താണ് കുറഞ്ഞത്. അസമിലെ വിഘടനവാദ ബോഡോ സംഘടനക ളുമായി ചേർന്ന് വിവിധ സ്ഥലങ്ങളിൽ ഇവർ യോഗം ചേർന്നതായും പോലീസിന് വിവരം ലഭിച്ചു. പൗരത്വ നിയമത്തിന്റേയും തിരിച്ചറിയൽ കാർഡിന്റേയും വിഷയത്തിൽ ഭീകര-വിഘടനവാദി സംഘടനകളാണ് ജനങ്ങൾക്കിടയിൽ പരിഭ്രാന്തിപരത്തിയത്. പലയിടത്തും അവ അക്രമത്തിലേയ്‌ക്കും വഴുതി വീണെന്നും കലാപമാക്കാൻ ശ്രമം നടന്നെന്നും പോലീസ് പറഞ്ഞു.
















Comments