മുംബൈ: മുംബൈയിൽ വൻ കഞ്ചാവ് വേട്ട. 39.5 കോടി രൂപ വിലമതിക്കുന്ന 86.5 കിലോഗ്രാം കഞ്ചാവാണ് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് പിടികൂടിയത്. അമേരിക്കൻ നിർമിത കഞ്ചാവാണ് ഡിആർഐ വിമാനത്താവളത്തിൽ നിന്നും പിടികൂടിയത്. തുടർന്നുള്ള അന്വേഷണത്തിൽ മുംബൈയിൽ നിന്നും രണ്ട് പേർ അറസ്റ്റിലാവുകയായിരുന്നു.
മയക്കുമരുന്ന് ഇറക്കുമതി ചെയ്തയാളുമായി ബന്ധപ്പെട്ട വെയർഹൗസിന്റെയും ഓഫീസിലും മറ്റ് സമീപ പ്രദേശങ്ങളിലും പരിശോധന നടത്തി. മാരക ലഹരിമരുന്നായ ഹൈഡ്രോപോണിക് വീഡാണ് കണ്ടെടുത്തത്.
കഴിഞ്ഞ ദിവസമാണ് അന്താരാഷ്‌ട്ര കള്ളക്കടത്ത് റാക്കറ്റിനെ പിടികൂടിയത്. മൂന്ന് സംസ്ഥാനങ്ങളിൽ നിന്നായി 2.3 കോടി രൂപ വിലമതിക്കുന്ന കഞ്ചാവും മയക്കുമരുന്നും പിടിച്ചെടുത്തിരുന്നു. കേസുമായി ബന്ധപ്പെട്ട് രണ്ട് പേർ അറസ്റ്റിലായി. ഹൈദരാബാദിലേക്ക് അയച്ച ചരക്കിന്റെ മറവിലാണ് കഞ്ചാവ് കടത്തിയത്.
















Comments