ലക്‌നൗ: അനധികൃത ഭൂമാഫിയയുടെ വസ്തുക്കൾ കണ്ടുകെട്ടി ഉത്തർപ്രദേശ് പോലീസ്. ബറേലിയിലെ മാഫിയയുടെ 50 ലക്ഷം വിലമതിക്കുന്ന അനധികൃത സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. സുഖ്‌ദേവ് എന്നയാൾ അനധികതൃതമായി സ്വന്തമാക്കിയ വീടുൾപ്പെടെയാണ് പോലീസ് കണ്ടുകെട്ടിയത്.
ഇയാളുടെ രണ്ട് കോടി രൂപ വിലമതിക്കുന്ന വസ്തുവകകൾ നേരത്തെ റെയ്ഡിൽ കണ്ടുകെട്ടിയിരുന്നതായി പോലീസ് അറിയിച്ചു. ഗുണ്ടാ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരം പോലീസ് സുഖ്‌ദേവിനും കൂട്ടാളികൾക്കുമെതിരെ കേസെടുത്തിരുന്നു. ബറേലിയിൽ ഏഴോളം കേസുകളിൽ പ്രതിയാണ് ഇയാൾ. കൊലപാതകം, മർദ്ദനം തുടങ്ങിയവയും ഇതിൽ ഉൾപ്പെടുന്നു. ഭൂമാഫിയകൾക്കെതിരെ ഉത്തർപ്രദേശ് സർക്കാർ നടത്തുന്ന ക്യാംമ്പെയ്‌നിന്റെ ഭാഗമായാണ് ഇയാളുടെ സ്ഥാവര വസ്തുക്കൾ പോലീസ് കണ്ടുകെട്ടിയത്.
കഴിഞ്ഞ മാസമാണ് ഭൂമാഫിയകൾക്കും അഴിമതിയ്‌ക്കെതിരെയും അന്വേഷണത്തിന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉത്തരവിട്ടത്. അനധികൃത ഭൂമി കൈവശം വയ്‌ക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. അനധികൃതമായി താമസിക്കാൻ അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എല്ലാ കോളനികളിലും അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കുമെന്നും യോഗി ആദിത്യനാഥ് സൂചിപ്പിച്ചു.
















Comments