തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി തെന്നിന്ത്യൻ നടി തമന്ന ഭാട്ടിയ. ഇന്നലെ പുലർച്ചെയോടെയാണ് താരം ദർശനത്തിനായി ഗുരുവായൂരിൽ എത്തിയത്. സംവിധായകൻ അരുൺ ഗോപിയും തമന്നയ്‌ക്കൊപ്പം ഉണ്ടായിരുന്നു. ക്ഷേത്രദർശനം നടത്തുന്ന ചിത്രം തമന്നയാണ് സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചത്.
അരുൺ ഗോപി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ തമന്നയാണ് നായിക. ദിലീപാണ് ചിത്രത്തിൽ നായകൻ. പുതിയ സിനിമയുടെ വിജയത്തിന് അനുഗ്രഹം തേടിയാണ് ഗുരുവായൂരിലെത്തിയതെന്നും താരം ചിത്രത്തോടൊപ്പം കുറിച്ചിട്ടുണ്ട്. ഇതാദ്യമായാണ് തമന്ന ഒരു മലയാളം ചിത്രത്തിൽ അഭിനയിക്കുന്നത്. ഉദയ്കൃഷ്ണ തിരക്കഥ ഒരുക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്.

തമിഴ്‌നാടൻ ശരത്കുമാറും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ദിലീപിന്റെ കരിയറിലെ 147ാം സിനിമയാണിത്. അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത്ത് ആണ് ചിത്രത്തിന്റെ നിർമ്മാണം.
















Comments