ശ്രീനഗർ: ജമ്മു കശ്മീരിൽ വൻ ഭീകരാക്രമണം നടത്താനുള്ള പദ്ധതി തകർത്ത് സുരക്ഷാ സേന. കുപ്വാര ജില്ലയിൽ നിന്ന് വൻ ഐഇഡി ശേഖരമാണ് പിടികൂടിയത്. 20 കിലോ ഐഇഡി ആണ് സൈന്യം പിടിച്ചെടുത്ത് നശിപ്പിച്ചത്. സൈന്യവും പോലീസും സംയുക്തമായി നടത്തിയ തിരച്ചിലിലാണ് ഇവ കണ്ടെടുത്തത്.
പ്രദേശത്ത് ഭീകരരുടെ സാന്നിദ്ധ്യമുള്ളതായി പോലീസിന് വിവരം ലഭിച്ചിരുന്നു. ഇതേ തുടർന്ന് നടത്തിയ തിരച്ചിലിലാണ് വൻ ഐഇഡി ശേഖരം പിടിച്ചെടുത്തത്. ഇവ ബോംബ് ഡിസ്‌പോസൽ സ്‌ക്വാഡാണ് നിർവീര്യമാക്കിയത്. സംഭവത്തെ തുടർന്ന് പ്രദേശത്ത് കനത്ത ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. വൻ ഭീകരാക്രമണത്തിന് പദ്ധതിയിട്ടിരുന്നതായാണ് പ്രാഥമിക നിഗമനം.
നേരത്തെയും സൈന്യം ജമ്മുവിൽ ഐഇഡി നിർവീര്യമാക്കിയിരുന്നു. ശ്രീനഗറിലെ ഖൻവമോഹ് മേഖലയിൽ നിന്നും 30 കിലോ ഐഇഡി ശേഖരമാണ് പിടിച്ചെടുത്തത്. പോലീസും രാഷ്‌ട്രീയ റൈഫിൾസും സംയുക്തമായി നടത്തിയ തിരച്ചിലാണ് ഇവ കണ്ടെടുത്തത്.
Comments