മലയാളികളുടെ അഭിമാനമാണ് മോഹൻലാൽ. അദ്ദേഹത്തിന്റെ ഓരോ നിമിഷങ്ങളും മലയാളികൾ ആഘോഷമാക്കാറുണ്ട്. അഭിനയത്തിൽ മാത്രമല്ല, പാചകത്തിലും താരമാണ് മോഹൻലാൽ. അദ്ദേഹത്തിന്റെ മാത്രമായ ചില രൂചിക്കൂട്ടുകൾ വീഡിയോയിലൂടെ ഭക്ഷണപ്രിയർക്കും ആരാധകർക്കും മുന്നിൽ വെളിപ്പെടുത്തിയിട്ടുണ്ട്. പാചകം ഏറെ ഇഷ്ടപ്പെടുന്ന താരത്തിന്റെ വീഡിയോകൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാണ്. ഇപ്പോൾ താരത്തിന്റെ പാചകത്തെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുന്നത് മലയാളികൾക്ക് സ്നേഹം വിതറുന്ന ഷെഫ് പിള്ളയാണ്. മോഹൻലാലിന്റെ വീട്ടിൽ അതിഥി ആകാൻ സാധിച്ചതിന്റെയും അദ്ദേഹം പാകം ചെയ്ത ഭക്ഷണം കഴിക്കാൻ കഴിഞ്ഞതിന്റെയും അനുഭവമാണ് ഷെഫ് സുരേഷ് പിള്ള ഫെയ്സ്ബുക്കിലൂടെ പങ്കുവെച്ചിരിക്കുന്നത്.
സുരേഷ് പിള്ളയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്,
‘ലാലേട്ടന്റെ കൊച്ചിയിലെ പുതിയ വീട്ടിൽ അദ്ദേഹത്തോടൊപ്പം ചിലവഴിച്ച ഒരു വൈകുന്നേരം..! ഞാൻ വാതോരാതെ സിനിമയെക്കുറിച്ചും അദ്ദേഹം ഭക്ഷണത്തെക്കുറിച്ചും സംസാരിച്ച മണിക്കുറുകൾ… നാഗവല്ലി സണ്ണിക്ക് ആഭരണങ്ങൾ വിവരിച്ച് കൊടുക്കുന്ന അതെ ഭാവത്തോടെയാണ് അദ്ദേഹത്തിന്റെ അടുക്കളയിലെ Rational Combi Oven, Thermomix, japanese teppanyaki grill എന്നിവ എനിക്ക് കാണിച്ച് തന്നത്… ലാലേട്ടൻ അഭിനേതാവായിരുന്നില്ലങ്കിൽ ഒരുപക്ഷേ ഒരു വിശിഷ്ട പാചക വിദഗ്ധനാവുമായിരുന്നു എന്ന് അദ്ദേഹത്തിന്റെ ഭക്ഷണ അറിവുകൾ കേൾക്കുമ്പോൾ എനിക്ക് തോന്നി..!! ആട്ടിറച്ചി മല്ലിയില കുറുമയും, ചെമ്മീൻ അച്ചാറും നിറയെ തേങ്ങയിട്ട ഇടിയപ്പവും അദ്ദേഹത്തോടൊപ്പം കഴിച്ചു. Thank you Laletta for the amazing evening!’
Comments