ശ്രീനഗർ: ജമ്മുക്ശ്മീരിൽ ഭീകർക്ക് സഹായം നൽകിയ അഞ്ച് തൊഴിലാളികളെ പോലീസ് അറസ്റ്റ് ചെയ്തു.പൊതുസുരക്ഷാ നിയമത്തിലെ വകുപ്പുകൾ പ്രകാരമാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്. പോലീസ് പിടികൂടിയ തൊഴിലാളികൾ ഭീകരർക്ക് പ്രാദേശിക പിന്തുണയും, പണവും, താമസ സൗകര്യങ്ങളും നൽകി സഹായിക്കാറുണ്ടെന്ന് പോലീസ് വ്യക്തമാക്കി.
സായുധ ഗ്രൂപ്പുകൾക്കും ജമ്മു കശ്മീരിലെ ഹിസ്ബുൾ മുജാഹിദ്ദീൻ, ജെയ്‌ഷെ മുഹമ്മദ് തുടങ്ങിയ നിരോധിത സംഘടനകൾക്കും സഹായം ചെയ്തെന്ന കണ്ടെത്തലിനെ തുടർന്നാണ് അറസ്റ്റ്.ഡോലിഗാമിലെ നസീർ അഹമ്മദ് പാല, ബനിഹൽ, പോഗൽ കുന്ദ റംസുവിലെ ഉസ്മാൻ, ക്രാവയിലെ ഫർദിയൂസ് അഹമ്മദ് ഖാൻ, ബനിഹാളിലെ ടെതറിലെ അബ് ഹമീദ് ഖാൻ, അന്യത്തുള്ള വാനി എന്നിവരാണ് അറസ്റ്റിലായവർ.
ജമ്മു കശ്മീരിലെ ഷോപിയാൻ ജില്ലയിലെ ഹെർമൻ പ്രദേശത്ത് ഭീകരർ ഗ്രനേഡ് എറിഞ്ഞതിനെ തുടർന്ന് ഉത്തർപ്രദേശിൽ നിന്നുള്ള രണ്ട് തൊഴിലാളികൾ കൊല്ലപ്പെട്ടിരുന്നു. ഇതിന് രണ്ട് ദിവസത്തിന് ശേഷമാണ് യുവാക്കൾ അറസ്റ്റിലായതെന്ന് പോലീസ് വ്യക്തമാക്കി.
Comments