മെൽബൺ: ടീം ഇന്ത്യയ്‌ക്ക് എവിടേയും ലഭിക്കുന്നത് ആവേശകരമായ സ്വീകരണവും ബഹുമാനവും. ഓസ്‌ട്രേലിയയിൽ നടന്നുകൊണ്ടിരിക്കുന്ന ലോകകപ്പ് ക്രിക്കറ്റ് ടി20 മത്സരങ്ങൾക്കായി എത്തിയ രോഹിത് ശർമ്മയും കൂട്ടരും വിക്ടോറിയ മേയർ ലിൻഡ ദേസാവുവിനെ സന്ദർശിച്ചു. ടീമംഗങ്ങളെ എല്ലാവരേയും പരിചയപ്പെട്ട മേയർ ഇന്ത്യയ്‌ക്ക് വിജയാശംസകളും നേർന്നു.
ക്രിക്കറ്റ് മത്സരങ്ങൾക്കായി നിരന്തരം സന്ദർശിക്കുന്ന നഗരം ടീം ഇന്ത്യയിലെ സീനിയർ താരങ്ങളിൽ പലർക്കും പുതുമയല്ല. എന്നിരുന്നാലും സുപ്രധാന ടൂർണ്ണമെന്റിന് മുമ്പ് പ്രുഖ വ്യക്തികളെ കാണുക എന്ന ശീലമാണ് ടീം ഇന്ത്യയുടെ ടി20 പടയും ആവർത്തിച്ചത്.
ലോകകപ്പ് ടി20 പോരാട്ടത്തിൽ ഇന്ത്യയുടെ ആദ്യ മത്സരം ഞായറാഴ്ച പാരമ്പര്യ വൈരികളായ ഓസ്‌ട്രേലിയയ്‌ക്കെതിരെയാണ്. സൂപ്പർ 12ൽ ഗ്രൂപ്പ് രണ്ടിലാണ് ഇന്ത്യയും പാകിസ്താനും ഇടംപിടിച്ചിരിക്കുന്നത്. ഇതേ ഗ്രൂപ്പിൽ ഇന്ത്യ ഈ മാസം തോൽപ്പിച്ച ദക്ഷിണാഫ്രിക്കയും ഏഷ്യൻ കടുവയായ ബംഗ്ലാദേശുമാണുള്ളത്.
അവസാനം ടി20 കിരീടത്തിൽ 2007ൽ ധോണിയുടെ നേതൃത്വത്തിൽ മുത്തമിട്ട ശേഷം 15 വർഷം പിന്നിട്ടിരിക്കുന്നു. ചെറിയ ടീമുകൾ വൻടീമുകളെ അട്ടിമറിച്ച് പ്രാഥമിക റൗണ്ടുകളിൽ മുന്നേറുമ്പോൾ ഒരു മത്സരം പോലും ചെറുതായി കാണാനാവില്ലെന്ന് നായകൻ രോഹിത് ശർമ്മ പറഞ്ഞു.
















Comments