പാലക്കാട്: തുലാവർഷത്തിന് മുന്നോടിയായി പെയ്ത ശക്തമായ മഴയിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നാശനഷ്ടങ്ങൾ. പാലക്കാട് ഒറ്റപ്പാലം പത്തംകുളത്ത് മഴയ്‌ക്കൊപ്പമുണ്ടായ ഇടിമിന്നലിൽ വീട് ഭാഗികമായി തകർന്നു. പത്തംകുളം പൂമുള്ളിക്കാട് മേനക്കം മൊയ്തൂട്ടിയുടെ വീടാണ് തകർന്നത്.
ഇന്ന് വൈകീട്ടുണ്ടായ ഇടിമിന്നലിലാണ് വീട് തകർന്നത്. ഇടിമിന്നലേറ്റതിനെ തുടർന്ന് വീടിന്റെ മുകൾ ഭാഗമാണ് തകർന്നത്. ജനലുകളും, മെയിൻ സ്വിച്ച് ബോർഡും, വയറിങ്ങുകളും പൂർണ്ണമായും നശിച്ചു.
അപകട സമയം മൊയ്തൂട്ടിയുടെ ഭാര്യ സുഹറ മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. ഇവർ അത്ഭുതകരമായി രക്ഷപ്പെട്ടു.
















Comments