മൂന്നാറിലെ കുളിരു കൊള്ളാൻ കൊതിക്കാത്തവർ ആരുണ്ട്; സ്വപ്ന തുല്യമായ ഒരു യാത്ര; മൂന്നാറിലെ പ്രധാന ആകർഷണങ്ങൾ- Munnar, trip
Sunday, May 25 2025
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News Kerala

മൂന്നാറിലെ കുളിരു കൊള്ളാൻ കൊതിക്കാത്തവർ ആരുണ്ട്; സ്വപ്ന തുല്യമായ ഒരു യാത്ര; മൂന്നാറിലെ പ്രധാന ആകർഷണങ്ങൾ- Munnar, trip

Janam Web Desk by Janam Web Desk
Oct 22, 2022, 11:32 am IST
FacebookTwitterWhatsAppTelegram

കാഴ്ചകളുടെ വസന്തം ഒരുക്കുന്ന മനോഹരമായ ഇടമാണ് മൂന്നാർ. മലമുകളിലെ മനോഹാരിതയും കുളിരും ആസ്വദിക്കാൻ ആയിരക്കണക്കിന് വിനോദ സഞ്ചാരികളാണ് ദിവസവും മൂന്നാറിലേയ്‌ക്ക് ഒഴുകിയെത്തുന്നത്. ധാരാളം കാണാൻ ഉള്ളതുകൊണ്ട് തന്നെ എവിടേയ്‌ക്ക് ആദ്യം പോകണമെന്നതാണ് യാത്രക്കാരുടെ പ്രധാന സംശയം. ഒരുപാട് ദൂരം യാത്ര ചെയ്ത് എത്തുന്നവർ പ്രധാനപ്പെട്ട ഇടങ്ങൾ പോകാൻ കഴിയാതെ നിരാശരായാണ് മൂന്നാറിൽ നിന്ന് മടങ്ങുന്നത്. അതിന്റെ പ്രധാന കാരണം മൂന്നാറിലെ സ്ഥലങ്ങളെപ്പറ്റിയുള്ള ധാരണ കുറവാണ്. ചില സ്ഥലങ്ങൾ അറിഞ്ഞുവെച്ചാൽ നിങ്ങൾക്ക് നിരാശപ്പെടേണ്ടി വരില്ല. മൂന്നാറിലെ പ്രധാന കാഴ്ചകൾ ഏതെല്ലാമാണെന്ന് നോക്കാം,

1. ഇരവികുളം നാഷണൽ പാർക്ക്

മൂന്നാറിൽ എത്തുന്ന വിനോദ സഞ്ചാരികൾ ആദ്യം സന്ദർശിക്കുക ഇരവികുളം ദേശീയോദ്യാനമാണ്. രാജമലയിലാണ് ഈ ഉദ്യാനം. കേരളത്തിലെ ഏറ്റവും വലിയ കൊടുമുടിയായ ആനമുടി ഇവിടെ നിന്നാൽ കാണാം. നീലക്കുറിഞ്ഞിയും വരയാടുകളും ഇവിടുത്തെ പ്രധാന ആകർഷണങ്ങളാണ്.

2. ലക്കം വെള്ളച്ചാട്ടം

മൂന്നാറിൽ നിന്ന് മറയൂർ റോഡിലൂടെ 24 കിലോമീറ്റർ സഞ്ചരിച്ചാൽ ലക്കം വെള്ളചാട്ടം കാണാം. ആനുമുടിയിൽ നിന്ന് ഒഴുകിയെത്തുന്ന വെള്ളമാണ് ഇവിടെ പതിക്കുന്നത്. വേനൽക്കാലത്തു പോലും വെള്ളമുള്ള ഇവിടം സന്ദർശിക്കാൻ ചെറിയ നിരക്ക് മാത്രമാണുള്ളത്. ലക്കം പുഴയുടെ അരികിലൂടെ ട്രക്കിംഗും ഉണ്ട്.

3. മറയൂർ

ലക്കം വെള്ളച്ചാട്ടത്തിന്റെ അവിടുന്ന് 14 കിലോമീറ്റർ കൂടി മുന്നോട്ട് സഞ്ചരിച്ചാൽ മറയൂർ എത്തും. ചന്ദനത്തോട്ടങ്ങൾ, കരിമ്പ് പാടങ്ങൾ, ശർക്കര നിർമ്മാണം, കാന്തല്ലൂരിലെ പുരാതന മുനിയറകൾ, ചിന്നാർ വന്യജീവി സങ്കേതം, ആപ്പിളുകളും ഓറഞ്ചുകളുമടക്കം വിളയുന്ന ഫാമുകൾ എന്നിങ്ങനെ മറയൂർ ചേർന്നുള്ള പ്രദേശങ്ങളിൽ കാണാൻ ഏറെയുണ്ട്. ദിവസങ്ങളോളം ആസ്വദിക്കാൻ കഴിയുന്ന കാഴ്ചകൾ കൊണ്ട് സമൃദ്ധമാണിവിടം.

5. എക്കോ പോയിന്റ്

മൂന്നാറിൽ നിന്ന് മാട്ടുപ്പെട്ടി ഡാംവഴി 18 കിലോമീററർ ദൂരമുണ്ട് എകോ പോയിന്റിലേയ്‌ക്ക്. നമ്മൾ ഉണ്ടാക്കുന്ന ശബ്ദം ഇവിടെ പ്രതിധ്വനിക്കുന്നു. വളരെ മനോഹരമായ ഈ പ്രദേശത്ത് 12 വർഷത്തിലൊരിക്കൽ നിലക്കുറിഞ്ഞിയും പൂക്കാറുണ്ട്.

6. മാട്ടുപ്പെട്ടി ഡയറി ഫാം

ഇക്കോ പോയിന്റിൽ നിന്ന് ഒന്നര കിലോമീറ്റർ മാത്രം അകലെയാണ് മാട്ടുപ്പെട്ടി ഡയറി ഫാം സ്ഥിതി ചെയ്യുന്നത്. നൂറ് കണക്കിന് പശുക്കളെ ഇവിടെ കാണാം. പശു പരിപാലനവും അവയുടെ പ്രത്യേകതകളും ഇവിടം സന്ദർശിക്കുന്നതിലൂടെ മനസ്സിലാകും. പശുവിൻ പാലിൽ നിന്നും വിവിധ ഉൽപന്നങ്ങളും ഇവിടെ നിർമ്മിക്കുന്നുണ്ട്.

കവിത പാടാം; കോളേജ് കുമാരനാകാം; പ്രായമേറിയാലും പഠിക്കാൻ കഴിയുന്ന കോഴ്‌സുകൾ

7. മൂന്നാർ ടോപ് സ്റ്റേഷൻ

മൂന്നാറിലെ മനോഹരമായ കാഴ്ചകളിലൊന്നാണ് മൂന്നാർ ടോപ് സ്റ്റേഷൻ. വാഹനം നിർത്തിയിട്ട ശേഷം ടോപ് സ്റ്റേഷനിലേയ്‌ക്ക് എത്താൻ ഒരു കിലോമീറ്ററോളം മുകളിലേയ്‌ക്ക് നടക്കണം. ടോപ് സ്റ്റേഷന്റെ ഒരു ഭാഗം തമിഴ്‌നാടാണ്. ഇവിടെ നിന്നാൽ മീശപ്പുലിമലയും തമിഴ്‌നാടും കാണാൻ സാധിക്കും. ഇവ കൂടാതെ ടീ മ്യൂസിയം, ബ്‌ളോസം പാർക്ക് എന്നിങ്ങനെ നിരവധി കാഴ്ചകൾ മൂന്നാറിലുണ്ട്.

 

Tags: munnar#trip
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

കേരളാ തീരത്ത് അപകടകരമായ കാർഗോകൾ!! അടുത്തേക്ക് പോകരുത്, പൊലീസിനെ അറിയിക്കണം; അതീവ ജാഗ്രതാ നിർദേശം; മുന്നറിയിപ്പുമായി ദുരന്ത നിവാരണ അതോറിറ്റി

ലോഡ്‌ജിൽ കഴുത്തറുത്ത നിലയിൽ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി; മുറിയിൽ ഉണ്ടായിരുന്ന നാലു പേരെ കാണാനില്ല

കോളേജുകൾക്കായി ഐപിഎൽ, ഐഎസ്എൽ മോഡൽ ലീഗ്; കിക്കോഫ് 26ന്

എട്ട് വയസ്സുകാരിക്ക് ക്രൂരമർദ്ദനം പ്രാങ്കാവില്ല!! മാമച്ചൻ കുടുങ്ങും; അച്ഛനെ പൊലീസ് കസ്റ്റഡിയിലെടുത്തു

ശക്തമായ കാറ്റും മഴയും; നല്ലളത്ത് 110 കെ വി ലൈൻ ടവർ ചെരിഞ്ഞു; ഒഴിവായത് വൻദുരന്തം

ഡേറ്റിംഗ് ആപ്പിലൂടെ 40 ഓളം യുവതികളെ വലയിലാക്കി; ബലാത്സം​ഗം ചെയ്ത് അരക്കോടി തട്ടിയെടുത്തു; ചാവക്കാട് സ്വദേശി ഹനീഫ് അറസ്റ്റിൽ

Latest News

അഭിസാരികയെ പോലെ തോന്നുന്നു; കുരങ്ങിനെ പോലെ ഇരിക്കേണ്ടി വരുന്നു; മിസ് വേൾ‍ഡ് മത്സരത്തിൽ പങ്കെടുക്കാതെ മിസ് ഇം​ഗ്ലണ്ട് മടങ്ങി

10 കിലോ കുറച്ചു, സർഫറാസ് ഖാന് നീതി നൽകു! എക്സിൽ മുറവിളി

‘പോൺ അഡിക്റ്റ്’ എന്ന് വിളിച്ചു; ന്യൂയോർക്ക് ടൈംസിനെതിരെ 15,00 കോടി രൂപയുടെ മാന നഷ്ടക്കേസുമായി ഗോത്ര നിവാസികൾ

വേൾഡ് മാസ്റ്റേഴ്സ് ​ഗെയിംസ്, ഹാൻഡ് ബോളിൽ ഇന്ത്യൻ ടീമിന് ചരിത്ര നേട്ടം

വെറൈറ്റി അല്ലെ! അലറിയടുക്കുന്ന ചുഴലിക്കാറ്റിന് മുന്നിൽ നിന്ന് കമുകിയെ ‘പ്രപ്പോസ്’ ചെയ്ത് യുവാവ്; വീഡിയോ വൈറൽ

വിരാടിന്റെ വിരമിക്കൽ, നിർണായക വെളിപ്പെടുത്തലുമായി മുഖ്യ സെലക്ടർ

സൊമാലിയയെക്കാൾ കഷ്ടം; സ്ഫോടനങ്ങളിൽ മരിക്കുന്ന സാധാരണക്കാരുടെ എണ്ണത്തിൽ പാകിസ്താൻ ആദ്യ പത്തിൽ; കഴിഞ്ഞ വർഷത്തെ കണക്ക് പുറത്ത്

ഇത് വേറെ ലെവൽ വൈബ്! ‘മൂൺ വാക്കി’ലെ ‘വേവ് സോങ്’ റിലീസായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies