കുടംപുളി ഒരു രൂചിക്കൂട്ട് മാത്രമെന്നാണ് പലരുടെയും ധാരണ. മീൻ കറിക്ക് പുളിയും രുചിയും കൂട്ടാനുള്ള ഒരു വസ്തുവായി മാത്രമെ പലരും ഇതിനെ കരുതുന്നൊള്ളു. അതിനാൽ തന്നെ കറിയ്‌ക്ക് ഉപയോഗിക്കുന്നതിനു വേണ്ടി മാത്രം കടയിൽ നിന്നും കുറച്ചു വാങ്ങി വീട്ടിൽ സൂക്ഷിക്കുന്നു. എന്നാൽ അവയുടെ ഗുണങ്ങൾ അറിഞ്ഞാൽ ഓരോത്തരും വീട്ടിൽ നട്ടു വളർത്തുക തന്നെ ചെയ്യും. ആരോഗ്യ ഗുണങ്ങൾ ഏറെയുണ്ട് കുടംപുളിക്ക്. പഴുത്ത കുടംപുളി ഉണക്കിയശേഷം വർഷങ്ങളോളം നമുക്കിത് കേടു കൂടാതെ സൂക്ഷിക്കാം. എന്താണ് കുടംപുളിയുടെ ഗുണങ്ങൾ എന്ന് നോക്കാം,
കവിത പാടാം; കോളേജ് കുമാരനാകാം; പ്രായമേറിയാലും പഠിക്കാൻ കഴിയുന്ന കോഴ്‌സുകൾ .
കുടംപുളിയിൽ ഹൈഡ്രോക്സി സിട്രിക് ആസിഡ് (HSA) അടങ്ങിയിട്ടുണ്ട്. മറ്റ് പോഷകങ്ങളോടൊപ്പം ഇതു കൂടി ചേരുമ്പോൾ ശരീരത്തിന് ഏറെ ഗുണം ചെയ്യും. ശരീരഭാരം കുറയ്‌ക്കാൻ കുടംപുളി ഉത്തമമാണ്. കൊഴുപ്പുണ്ടാക്കുന്ന എൻസൈമുകളെ HCA തടയും കൂടാതെ വ്യായാമശേഷം അസ്ഥീപേശികളിൽ ഗ്ലൈക്കോജൻ സംഭരിക്കുന്നത് കൂട്ടുകയും ചെയ്യുന്നു.
- ഉപാപചയപ്രവർത്തനം മെച്ചപ്പെടുത്തുന്നു.
- ചീത്ത കൊളസ്ട്രോൾ കുറയ്‌ക്കുന്നു.
- രക്തത്തിലെ പഞ്ചസാരയുടെ അളവും ഇൻസുലിൻ റെസ്പോൺസും മെച്ചപ്പെടുത്തുന്നു.
- ക്ഷീണം, പേശികൾക്കു തളർച്ച ഇവയെല്ലാം അകറ്റി ശരീരത്തിന് ഊർജ്ജം നൽകുന്നു.
- കുടംപുളി വിശപ്പു നിയന്ത്രിക്കുന്നു. ഇതുമൂലം കൃത്യസമയത്തും കൃത്യമായ അളവിലും ഭക്ഷണം കഴിക്കുകയും ശരീരഭാരം കുറയുകയും ചെയ്യും.
- മാനസിക പിരിമുറുക്കം കുറയ്‌ക്കുന്നു. കുടംപുളി സത്തിലടങ്ങിയ HCA സംയുക്തം രക്തത്തിലെ കോർട്ടി സോളിന്റെ അളവിനെ നിയന്ത്രിക്കും. മാനസിക പിരിമുറുക്കതിന് കാരണമാകുന്ന ഒരു പ്രധാന ഹോർമോണാണ് കോർട്ടിസോൾ. ഇതിനെ നിയന്ത്രിക്കാൻ കുടംപുളിക്ക് സാധിക്കുന്നു. ഓക്സീകരണ സമ്മർദം കുറയ്‌ക്കുന്നു.
- വിഷാദം അകറ്റുന്നു. കുടംപുളിയിലടങ്ങിയ ഓർഗാനിക് സംയുക്തങ്ങൾ വിഷാദം അകറ്റുന്നു.
- നല്ല കൊളസ്ട്രോളിന്റെ അളവ് കൂട്ടി ചീത്ത കൊളസ്ട്രോളിന്റെ അളവ് കുറയ്‌ക്കുന്നു. അതിറോസ്ക്ലീറോസിസ്, ഹൃദയാഘാതം, പക്ഷാഘാതം ഇവയൊക്കെ വരാനുള്ള സാധ്യത കുടംപുളി കഴിക്കുന്നത് കുറയ്‌ക്കും.
- പ്രമേഹം നിയന്ത്രിക്കുന്നു. ഗ്ലൂക്കോസ് മെറ്റബോളിസം നിയന്ത്രിക്കുന്നു.
















Comments