ഭക്ഷണത്തിലെ ഉപ്പിന്റെ അളവ് കുറയ്‌ക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണെന്നാണ് പൊതുവെയുള്ള ധാരണ. പ്രത്യേകിച്ച് ഹൃദയത്തിന്റെ ആരോഗ്യത്തിന്റെ ആരോഗ്യത്തിന് ഉപ്പ് കുറച്ച് ഉപയോഗിക്കണം എന്നാണ് പലരും പറയുന്നത്. എന്നാൽ ഉപ്പിന്റെ അംശം തീരെ കുറഞ്ഞ് പോകുന്നത് പ്രമേഹ രോഗികളിൽ അടക്കം ഹൃദയസ്തംഭനത്തിനും മരണത്തിനും വരെ കാരണമാകുമെന്നാണ് പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നത്. ഉപ്പിന്റെ അംശം തീരെ കുറയുന്നത് കൊളസ്‌ട്രോളും ഇൻസുലിൻ പ്രതിരോധവും വർധിപ്പിക്കുമെന്ന് പഠനങ്ങളിൽ പറയുന്നു.
സോഡിയത്തിന്റെ അളവ് വളരെ അധികം താഴ്ന്നു പോകുന്നത് ക്ഷീണവും ദുർബലതയും ഉണ്ടാക്കും. ചില കേസുകളിൽ തലച്ചോറിൽ നീർക്കെട്ട് ഉണ്ടാക്കുകയും തുടർന്ന് തലവേദന, ചുഴലി, കോമ തുടങ്ങിയ പ്രശ്‌നങ്ങൾ ഉണ്ടാവുകയോ, മരണം വരെ സംഭവിക്കുകയോ ചെയ്യാം. മുതിർന്നവരിൽ സോഡിയത്തിന്റെ അളവ് താഴ്ന്ന് പോകുന്നത് പല പ്രശ്‌നങ്ങൾക്കും കാരണമാകും എന്നതിനാൽ ഉപ്പിന്റെ ഉപയോഗം സംബന്ധിച്ച് ജാഗ്രത പുലർത്തണമെന്നാണ് ഡോക്ടർമാർ പറയുന്നത്. ഹൃദയപേശികളുടെ പ്രവർത്തനം ഉറപ്പ് വരുത്തുന്നതിനും സോഡിയം വളരെ അധികം ആവശ്യമാണ്. ശരീരത്തിൽ ആവശ്യത്തിന് സോഡിയം ഉണ്ടെങ്കിൽ ക്ഷീണം, അലസത, ബലഹീനത തുടങ്ങിയ പ്രശ്‌നങ്ങൾ ഒഴിവാക്കാം. ഉപ്പിനെക്കാൾ വലിയ വില്ലൻ ഫ്രക്ടോസ് എന്ന മധുരമാണെന്നാണ് പല പഠനങ്ങളും പറയുന്നത്
ഇനി. ഉപ്പ് കഴിക്കണം എന്ന് പറഞ്ഞ് വാരി വലിച്ച് ഉപ്പ് എല്ലാത്തിലും ഇടണം എന്നല്ല ഉദ്ദേശിക്കുന്നത്. ഉപ്പ് ആവശ്യത്തിന് കഴിക്കണം, എന്നാൽ ഇതിന്റെ അളവ് വളരെ അധികം കൂടുകയോ കുറയുകയോ ചെയ്യരുത് എന്നതാണ് പ്രധാനം. കറിയുപ്പ് നമ്മുടെ ശരീരത്തിന് വളരെ അധികം ആവശ്യമാണെന്ന് ലോകാരോഗ്യ സംഘടനയും പറഞ്ഞിട്ടുണ്ട്. ലോകാരോഗ്യ സംഘടനയുടെ നിർദ്ദേശമനുസരിച്ച് ഒരു ദിവസം ഒരാൾ ഒരു ടീസ്പൂൺ അല്ലെങ്കിൽ അഞ്ച് ഗ്രാം ഉപ്പ് കഴിച്ചിരിക്കണം. ഉപ്പ് അടങ്ങിയ ബേക്കറി സാധനങ്ങൾ, അച്ചാർ, പപ്പടം തുടങ്ങിയവയുടെ ഉപയോഗത്തിലെ നിയന്ത്രണം ആവശ്യമാണ്. കാരണം ഇവയിലെല്ലാം പലപ്പോഴും ആവശ്യത്തിൽ കൂടുതൽ ഉപ്പ് ഉപയോഗിക്കുന്നുണ്ടാകും. അതേപോലെ ഉപ്പിന്റെ അളവ് ശരീരത്തിൽ നിയന്ത്രിച്ച് നിർത്താൻ ദിവസവും പത്ത് ഗ്ലാസ് വെള്ളം കുടിക്കുന്നതും നല്ലതാണ്.
















Comments