കണ്ണൂർ: പാനൂരിൽ പ്രണയപ്പകയ്‌ക്ക് ഇരയായി കൊല്ലപ്പെട്ട വിഷ്ണുപ്രിയയുടെ ശരീരത്തിൽ നിരവധി മുറിവുകൾ. ആഴത്തിലുള്ളവയുൾപ്പെടെ 18 മുറിവുകളാണ് ശരീരത്തിൽ ഉള്ളതെന്നാണ് ഇൻക്വസ്റ്റ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. അതേസമയം വിഷ്ണുപ്രിയയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്കായി പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റും.
വിഷ്ണുപ്രിയയുടെ കൈകളിൽ വെട്ടേറ്റിട്ടുണ്ട്. ആക്രമണം ചെറുക്കാൻ ശ്രമിച്ചപ്പോൾ ഉണ്ടായ മുറിവുകൾ ആണ് ഇതെന്നാണ് സംശയിക്കുന്നത്. ഇതിന് പുറമേ കഴുത്തിലും കാലിലും വെട്ടേറ്റിട്ടുണ്ട്. ഇവയിൽ ചിലത് ആഴത്തിലുള്ള മുറിവുകളാണെന്നും ഇൻക്വസ്റ്റ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
വ്യക്തമായി ആസൂത്രണം ചെയ്തതിന് ശേഷമാണ് പ്രതി ശ്യാംജിത്ത് വിഷ്ണുപ്രിയയെ കൊലപ്പെടുത്തിയത്. കൃത്യം നടത്തുന്നതിന് മുൻപ് വീട്ടിൽ ആരുമില്ലെന്ന് ശ്യാംജിത്ത് ഉറപ്പുവരുത്തിയിരുന്നു. ബൈക്കിലാണ് ഇയാൾ വിഷ്ണുപ്രിയയുടെ വീട്ടിൽ എത്തിയത്. കൃത്യം നടത്തിയ ശേഷം ഇതേ ബൈക്കിൽ തന്നെ കടന്നു കളയുകയായിരുന്നു.
രാവിലെയോടെയായിരുന്നു വിഷ്ണുപ്രിയ കൊല്ലപ്പെട്ടത്. വീട്ടിലേക്ക് അതിക്രമിച്ച് കയറിയ ശ്യംജിത്ത് വിഷ്ണുപ്രിയയെ ചുറ്റിക കൊണ്ട് തലയ്‌ക്കടിച്ച ശേഷം കഴുത്ത് അറത്ത് കൊലപ്പെടുത്തുകയായിരുന്നു.
















Comments