റോം: ആധുനിക ഇറ്റലിയുടെ ഭാഗധേയം മാറ്റിമറിക്കുമെന്ന പ്രതിജ്ഞയോടെ, ഇറ്റലിയിലെ ആദ്യ വനിതാ പ്രധാനമന്ത്രിയായി തീവ്ര വലതുപക്ഷ നേതാവ് ജോർജിയ മെലോനി അധികാരമേറ്റു. കുടിയേറ്റക്കാരോടും റാഡിക്കൽ ഇസ്ലാമിസ്റ്റുകളോടും കർശന നിലപാട് പുലർത്തുന്ന സോഫിയ മെലോനി, ബ്രദേഴ്സ് ഓഫ് ഇറ്റലി പാർട്ടിയുടെ നേതാവാണ്.
രാജ്യത്ത് റാഡിക്കൽ ഇസ്ലാമിനെ കർശനമായി നിയന്ത്രിക്കുമെന്ന് തിരഞ്ഞെടുപ്പിന് മുൻപേ പൊതുവേദിയിൽ പരസ്യമായി വ്യക്തമാക്കിയ നേതാവാണ് ജോർജിയ. ഇറ്റലിയിൽ മസ്ജിദ് നയം കൊണ്ടു വരുമെന്നും ജോർജിയ മെലോനി പ്രഖ്യാപിച്ചിരുന്നു. ഇറ്റലിയിൽ ഒരു കാരണവശാലും മതതീവ്രവാദം അനുവദിക്കില്ലെന്നും മതമൗലികവാദികൾക്ക് ഇറ്റലിയുടെ മണ്ണിൽ സ്ഥാനമില്ലെന്നും അവർ അറിയിച്ചിരുന്നു.
ഇമാമുമാരുടെ പ്രൊഫഷണൽ രജിസ്റ്റർ തയ്യാറാക്കും. മസ്ജിദുകളിലെ മതപ്രഭാഷണങ്ങൾ നിരീക്ഷിക്കും. മതപ്രഭാഷണങ്ങൾക്ക് ഇറ്റാലിയൻ ഭാഷ മാത്രമേ അനുവദിക്കൂ. മസ്ജിദുകളുടെ ഫണ്ടിംഗ് കൃത്യമായി നിരീക്ഷിക്കുമെന്നും അവർ വിവിധ വേദികളിൽ പ്രസംഗിച്ച വീഡിയോകൾ ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ ലഭ്യമാണ്.
അനധികൃത കുടിയേറ്റക്കാരോടും കർശന നിലപാട് പുലർത്തുന്ന നേതാവാണ് ജോർജിയ മെലോനി. ലിബിയൻ കുടിയേറ്റക്കാരെ കർശനമായി നിയന്ത്രിക്കുമെന്നും, ഇറ്റലിയിൽ പൗരത്വ രജിസ്റ്ററിനുള്ള നടപടിക്രമങ്ങൾ ഉടൻ ആരംഭിക്കുമെന്നും പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട ഉടനെ മെലോനി പ്രഖ്യാപിച്ചിരുന്നു.
Comments