രാം ചരൺ ജൂനിയർ എൻടിആർ എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി എസ് എസ് രാജമൗലി സംവിധാനം ചെയ്ത ബ്രഹ്മാണ്ഡ ഹിറ്റ് ചിത്രമാണ് ആർആർആർ. തെലുങ്ക്, മലയാളി, ഹിന്ദി, തമിഴ് ഉൾപ്പെടെയുള്ള ഭാഷകളിൽ റിലീസ് ചെയ്ത ചിത്രം കോടികളാണ് നേടിയത്.. ചിത്രത്തിലെ പാട്ടിനും വൻ സ്വീകാര്യത ലഭിച്ചു. ഇൻസ്റ്റഗ്രാം റീൽസും വീഡിയോസുമായി ”നാട്ടു നാട്ടു” എന്ന പാട്ട് സമൂഹമാദ്ധ്യമങ്ങളിൽ ഇന്നും നിറഞ്ഞുനിൽക്കുകയാണ്.
എന്നാൽ ഇന്ത്യയിൽ മാത്രമല്ല ജപ്പാനിലും ഈ പാട്ട് സൂപ്പർ ഹിറ്റായി എന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. നാട്ടു നാട്ടു എന്ന പാട്ടിന് ജപ്പാൻകാർ ചുവടുവെയ്‌ക്കുന്ന വീഡിയോയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്.
രാജമൗലി, രാം ചരൺ, ജൂനിയർ എൻടിആർ എന്നിവരുമായുള്ള അഭിമുഖങ്ങൾക്ക് ശേഷം, യൂട്യൂബറും സുഹൃത്തും ചേർന്നാണ് ‘നാട്ടു നാട്ടു’ എന്ന ഗാനത്തിന് നൃത്തം ചെയ്യുന്ന വീഡിയോ ചിത്രീകരിച്ചത്. അഭിമുഖത്തിന് ശേഷം, തങ്ങൾക്ക് വളരെ സന്തോഷമായെന്നും, വീട്ടിലേക്കുള്ള മടക്കയാത്രയിൽ മറ്റൊരു വീഡിയോ ചെയ്തുവെന്നും വീഡിയോ പങ്കുവെച്ചുകൊണ്ട് അവതാരിക പറഞ്ഞു.
After the interview with @AlwaysRamCharan @tarak9999 @ssrajamouli, for #RRR release in Japan,
we got so excited and made another video on the way back home😂@RRRMovie @RRR_twinmovie
#NaatuNaatu #RRRInJapanThank you @kaketaku85 for always having my back! pic.twitter.com/bOzax8TNcu
— まよ🇮🇳日印つなぐインフルエンサー (@MayoLoveIndia) October 20, 2022
ജപ്പാനിൽ ആർആർആർ റിലീസ് ചെയ്യുന്നതിനോട് അനുബന്ധിച്ച് പ്രൊമോഷന്റെ ഭാഗമായാണ് സംഘം അവിടിയെത്തിയത്. ഒക്ടോബർ 21 നാണ് രാജ്യത്ത് ചിത്രം റിലീസ് ചെയ്തത്. അന്താരാഷ്‌ട്ര തലത്തിൽ ഇതിനോടകം ചിത്രം 1,200 കോടി രൂപ കളക്ഷൻ നേടിക്കഴിഞ്ഞു.
Comments