കോഴിക്കോട്: സന്ധ്യക്ക് ശേഷം മാത്രം തുറക്കുന്ന കളിപ്പാട്ടക്കടയിലെ അസാധാരണ തിരക്കിന്റെ കാരണം അന്വേഷിച്ച പോലീസ് കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങൾ. കൊമ്മേരി സ്വദേശി ഹസൻ കോയ, കളിപ്പാട്ടക്കച്ചവടത്തിന്റെ മറവിൽ നിരോധിത പുകയില ഉൽപ്പന്നങ്ങൾ വിൽക്കുന്നതായാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. വിദ്യാർത്ഥികളും വിവിധഭാഷാ തൊഴിലാളികളും ഉൾപ്പെടെ നിരവധി പേരാണ് ഈ കടയിലെ നിത്യസന്ദർശകർ.
വൈകുന്നേരം തുറക്കുന്ന കടയിൽ അർദ്ധരാത്രി വരെ ആളുകൾ വന്നു പോകുന്നത് പതിവാണ്. ചില ദിവസങ്ങളിൽ അതിരാവിലെയും കടയിൽ ആൾത്തിരക്ക് ഉണ്ടാകാറുണ്ട്. പകൽ സമയങ്ങളിൽ പൊതുവിൽ കട അടഞ്ഞ് കിടക്കാറാണ് പതിവ്.
പോലീസ് നടത്തിയ പരിശോധനയിൽ മുന്നൂറിലധികം പുകയില പായ്‌ക്കറ്റുകളാണ് പിടിച്ചെടുത്തത്. കോഴിക്കോട് സിറ്റി ക്രൈം സ്ക്വാഡും മെഡിക്കൽ കോളേജ് പോലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് തൊണ്ടി സഹിതം ഹസ്സൻ കോയയെ പിടികൂടിയത്.
















Comments