പാലക്കാട് : 13 കാരിയുമായി ഝാർഖണ്ഡിലേക്ക് പോയ 18 കാരനെ പോലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് കൊഴിഞ്ഞാമ്പാറയിലാണ് സംഭവം. പഴനിയാർപാളയം സ്വദേശി ബി. ആകാശിനെയാണ് (18) കൊഴിഞ്ഞാമ്പാറ പോലീസ് ജാർഖണ്ഡിലെത്തി അറസ്റ്റ് ചെയ്തത്.
ഈ മാസം ഏഴാം തീയതിയായിരുന്നു സംഭവം. സ്കൂളിലേക്ക് പോയ കുട്ടി തിരികെ വീട്ടിലേക്ക് എത്തിയില്ല. തുടർന്ന് കുട്ടിയുടെ അമ്മ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഇവർ ഝാർഖണ്ഡിലുണ്ടെന്ന വിവരം ലഭിച്ചത്. തുടർന്ന് കൊഴിഞ്ഞാമ്പാറ പോലീസ് റാഞ്ചി ജില്ലയിലെ ജിരിയിൽ എത്തി ഇരുവരെയും പിടികൂടുകയായിരുന്നു.
പെൺകുട്ടി പീഡനത്തിനിരയായതായി വൈദ്യപരിശോധനയിൽ തെളിഞ്ഞു. 18 കാരനായ ആകാശിനെ റിമാൻഡ് ചെയ്തു. പെൺകുട്ടിയെ കൗൺസലിംഗിന് വിധേയയാക്കിയിട്ടുണ്ട്.
Comments