ന്യൂഡൽഹി: ടി20 ലോകകപ്പ് മത്സരത്തിൽ ഇന്ത്യയുടെ വിജയത്തിനെ പ്രശംസിച്ച് കേന്ദ്ര മന്ത്രിമാർ. വിരാട് കോഹ്ലിയുടെ തകർപ്പൻ ഇന്നിംഗ്‌സിനെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രശംസിച്ചു. ടി 20 ലോകകപ്പ് തുടങ്ങാൻ ഏറ്റവും മികച്ച ഉചിതമായ വഴിയെന്ന് പറഞ്ഞാണ് അമിത് ഷാ ട്വീറ്റ് ചെയ്തത്. ദീപാവലി ആരംഭിച്ചുവെന്നും അദ്ദേഹം കുറിച്ചു. എന്തൊരു സ്ഫോടനാത്മകമായ പ്രകടനമായിരുന്നു വിരാട് കൊഹ്ലിയുടേതെന്നും അമിത് ഷാ എടുത്തു പറഞ്ഞു. മുഴുവൻ ടീമംഗങ്ങളെയും അഭിനന്ദിക്കാനും അദ്ദേഹം മറന്നില്ല.
A perfect way to start the T20 World Cup…Deepawali begins 🙂
What a cracking innings by @imVkohli.
Congratulations to the entire team. #ICCT20WorldCup2022
— Amit Shah (@AmitShah) October 23, 2022
കോഹ്ലി തന്റെ കരിയറിലെ മികച്ച പ്രകടനമാണ് ഇന്ന് കാഴ്ചവെച്ചതെന്നും അതിശയം തോന്നിപ്പിക്കും വിധത്തിലുള്ള പ്രകടനമാണ് ടീം ഇന്ന് കാഴ്ച വെച്ചതെന്നുമാണ് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് പറഞ്ഞത്. വിരാട് കോഹ്ലിയുടെ തിരിച്ചുവരവിനെ അടയാളപ്പെടുത്തിയ ചരിത്ര പ്രധാനമായ ഇന്നിംഗ്‌സ് കാഴ്ച വെച്ച ഇന്ത്യൻ ടീമിന് അഭിനന്ദനമെന്നാണ് ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദ പ്രശംസിച്ചത്.
മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ നടന്ന ആവേശകരമായ മത്സരത്തിൽ 4 വിക്കറ്റിനാണ് ഇന്ത്യ ജയിച്ചത്. ഗംഭീര ബാറ്റിംഗ് പ്രകടനം കാഴ്ചവെച്ച വിരാട് കോഹ്ലിയും ,കോഹ്ലിക്ക് ഉറച്ച പിന്തുണയുമായി ഒപ്പം നിന്ന ഹർദ്ദിക് പാണ്ഡ്യയും ചേർന്നാണ് ഇന്ത്യയ്‌ക്ക് വിജയമൊരുക്കിയത്.
Comments