നമ്മളിൽ പലർക്കും വളരെ ട്രക്കിംഗ് വളരെ ഇഷ്ടമുള്ള കാര്യമാണ്. കുന്നും കാടും മേടുമെല്ലാം കയറി കാഴ്ചകൾ കാണാൻ ആഗ്രഹിക്കാത്ത ആരും ഉണ്ടാകില്ല. എന്നാൽ ഇങ്ങനെയുള്ള യാത്രകൾക്കിടയിൽ പലപ്പോഴും പല അപകടങ്ങളും നമ്മളെ കാത്തിരിക്കുന്നുണ്ടാകും. അത്തരമൊരു വീഡിയോയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്.
പർവതാരോഹകനായ ഒരാളെ കരടി ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങളാണിത്. ജപ്പാനിലെ ഫ്യൂട്ടാഗോ പർവതം കയറാൻ ശ്രമിക്കുന്നതിനിടെയാണ് കരടിയുടെ ആക്രമണം ഉണ്ടായത്. ഇയാളുടെ ദേഹത്ത് ഘടിപ്പിച്ച ക്യാമറയിലാണ് ഇതിന്റെ ദൃശ്യങ്ങൾ പതിഞ്ഞിരിക്കുന്നത്. പാറക്കൂട്ടം കയറുന്നതിനിടെയാണ് കരടി ആദ്യം ആക്രമിക്കുന്നത്. ഉടനെ തന്നെ ഇയാൾ അതിനെ തിരിച്ചടിക്കുയും കരടി താഴേക്ക് ചാടുകയും ചെയ്യുന്നു. പിന്നാലെ താഴെ നിന്ന് മുകളിലേക്ക് കയറി ആളെ ആക്രമിക്കാനാണ് കരടി ശ്രമിക്കുന്നത്.
Mountain Climber Fights Off Bear (2022) pic.twitter.com/70DTpPsfSL
— Billy (@Billyhottakes) October 17, 2022
മലകയറുന്നയാൾ ഉറക്കെ നിലവിളിക്കുന്നതും. കരടിയെ ചവിട്ടി താഴേക്ക് മാറ്റുന്നതുമെല്ലാം ദൃശ്യങ്ങളിൽ വ്യക്തമാണ്. കുറേ നേരത്തെ ശ്രമത്തിന് ശേഷമാണ് കരടി തിരികെ പോകുന്നത്. ഇതോടെ ഇയാൾ കല്ലിന് മുകളിലേക്ക് കയറുന്നതും കാണാം. 30 സെക്കന്റ് ദൈർഘ്യമുള്ള വീഡിയോ ആണിത്.
Comments