തിരുവനന്തപുരം: സ്വർണ്ണക്കടത്തു കേസ് പ്രതി സ്വപ്‌ന സുരേഷിന്റെ ലൈംഗിക ആരോപണങ്ങൾ തള്ളി മുൻ ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. മുൻ സ്പീക്കർ പി ശ്രീരാമകൃഷ്ണന് പിന്നാലെയാണ് മുൻമന്ത്രി സ്വപ്‌നയുടെ ആരോപണങ്ങൾ തള്ളി രംഗത്തെത്തിയത്. തന്റെ പേര് പറഞ്ഞതിന് പിന്നിൽ ആസൂത്രിത നീക്കമുണ്ടെന്ന് അദ്ദേഹം ആരോപിച്ചു.മൂന്ന് വർഷത്തിനിടെ ഇത്തരമൊരു ആരോപണം സ്വപ്‌ന ഉന്നയിച്ചിട്ടില്ല.സ്വപ്‌നയ്‌ക്കൊപ്പം ഫോട്ടോ എടുത്തിട്ടില്ലെന്നും ഉണ്ടെങ്കിൽ അതവർ പുറത്ത് വിടട്ടെയെന്നും എംഎൽഎ പറഞ്ഞു.
സ്വപ്‌നയുടെ രാമപുരത്തെ വീട്ടിൽ പോയിട്ടുണ്ടെന്നും നിരവധി പാർട്ടി പ്രവർത്തകര്‌ക്കൊപ്പമാണ് പോയതെന്നും കടകംപള്ളി സുരേന്ദ്രൻ കൂട്ടിച്ചേർത്തു. സ്വപ്‌ന കഠിനമായ യാതന അനുഭവിച്ച സ്ത്രീ ആണെന്നും അദ്ദേഹം പറഞ്ഞു.
ഒന്നോ രണ്ടോ വർഷക്കാലം വളരെ കഠിനമായ യാതന അനുഭവിച്ചിട്ടുള്ള ഒരു സ്ത്രീയാണവർ. കേന്ദ്ര ഏജൻസികളുടെ തലങ്ങനെയും വിലങ്ങനെയുമുള്ള ആക്രമണത്തിനെല്ലാം വിധേയയായി. ഇന്നിപ്പോൾ ബിജെപി പാളയത്തിലാണവർ എന്നുമായിരുന്നു പരാമർശം. കേസ് കൊടുക്കുന്നത് പാർട്ടിയുമായി ആലോചിച്ച് ചെയ്യുമെന്നും കടകംപള്ളി വ്യക്തമാക്കി.
കഴിഞ്ഞ ദിവസം ജനം ഉൾപ്പെടയുള്ള പ്രമുഖ മാദ്ധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിൽ സിപിഎം നേതാക്കളായ കടകംപള്ളി സുരേന്ദ്രൻ, തോമസ് ഐസക്, പി ശ്രീരാമകൃഷ്ണൻ എന്നിവർക്കെതിരെ ഗുരുതരമായ ലൈംഗിക ആരോപണങ്ങളാണ് സ്വപ്‌ന ഉന്നയിച്ചത്.
മുൻ ദേവസ്വം മന്ത്രിയായ കടകംപള്ളി സുരേന്ദ്രൻ കൊച്ചിയിൽ വച്ച് ഹോട്ടൽ മുറിയിലേക്ക് ക്ഷണിച്ചുവെന്നും തന്നെ കയറിപ്പിടിച്ചെന്നുമായിരുന്നു സ്വപ്‌ന ആരോപിച്ചത്. എംഎൽഎയോ മന്ത്രിയോ ആയിരിക്കാൻ യോഗ്യതയില്ലാത്ത വ്യക്തിയാണ് കടകംപള്ളി സുരേന്ദ്രൻ. ഒരു രാഷ്‌ട്രീയക്കാരനാകാൻ പോലും കടകംപള്ളിക്ക് അർഹതയില്ല. ഒരു കാരണവശാലും വീട്ടിൽ കയറ്റാൻ കൊള്ളാത്തവനാണ് കടകംപള്ളിയെന്ന് സ്വപ്ന കുറ്റപ്പെടുത്തിയിരുന്നു.
ഫോണിൽ കൂടി മോശമായി സംസാരിക്കുകയും ലൈംഗിക ചുവയോടെ പെരുമാറിയിട്ടുമുണ്ടെന്നും അവർ വെളിപ്പെടുത്തി. മുൻമന്ത്രി വീട്ടിലേക്ക് വരാമെന്നും ഹോട്ടലിൽ റൂമെടുക്കാമെന്നും പറഞ്ഞു. സെക്ഷ്വൽ മെസേജുകൾ അയച്ചു. റൂമിലേക്ക് ചെല്ലാനായി നിർബന്ധിച്ചുവെന്നും സ്വപ്ന വെളിപ്പെടുത്തിയിരുന്നു.പ്രതികരിച്ചപ്പോൾ മന്ത്രിക്ക് പിന്നീട് ദേഷ്യമായെന്നും സ്വപ്ന ആ
Comments