ന്യൂഡൽഹി: പണിമുടക്കിയ വാട്‌സ്ആപ്പ് തിരികെയെത്തി. 12 മണിയോടെ നിശ്ചലമായ വാട്‌സ്ആപ്പ് സേവനങ്ങൾ ലഭ്യമായി തുടങ്ങി. സാങ്കേതിക തകരാർ പരിഹരിച്ചതായി കമ്പനി അറിയിച്ചു. ഏകദേശം രണ്ടര മണിക്കൂറാണ് സേവനങ്ങൾക്ക് തടസ്സം നേരിട്ടത്. ഇതാദ്യമായാണ് ഇത്രയധിക നേരം സേവനങ്ങളിൽ തടസ്സം നേരിട്ടത്.
ഓൺലൈൻ സേവനങ്ങളുടെ തടസ്സം കാണിക്കുന്ന സെറ്റ് പ്രകാരം 12.11 മുതലാണ് പ്രശ്‌നം റിപ്പോർട്ട് ചെയ്ത്. ഉപഭോക്താക്കളിൽ 70 ശതമാനം പേരും സന്ദേശങ്ങൾ അയക്കാൻ കഴിയുന്നില്ലെന്നാണ് പരാതിയായി പറഞ്ഞത്. 24 ശതമാനത്തോളം പേർ വാട്‌സ്ആപ്പിന് തന്നെ പ്രശ്‌നമുള്ളതായാണ് പറഞ്ഞത്.
ഈ സമയം വ്യക്തിപരമായ സന്ദേശം മാത്രമല്ല. ഗ്രൂപ്പുകളിലും സന്ദേശമയക്കാൻ കഴിഞ്ഞിരുന്നില്ല. വാട്ട്‌സ്ആപ്പ് ബിസിനസ് ആപ്പിലും പ്രശ്‌നം ഉണ്ടായിരുന്നു എന്നാണ് വിവരം. അതേ സമയം ഈ പ്രശ്‌നത്തിൽ വാട്ട്‌സ്ആപ്പ് ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ട്വിറ്ററിൽ #WhatsAppDown എന്ന ഹാഷ്ടാഗ് പ്രചരിച്ചിരുന്നു. പലരും തങ്ങളുടെ സ്വന്തം ഫോണിന്റെ പ്രശ്‌നമാണ് എന്ന് കരുതി പലപ്രാവശ്യം നെറ്റ് കണക്ഷൻ ചെക്ക് ചെയ്തത് അടക്കം രസകരമായ ട്വീറ്റുകൾ വന്നിരുന്നു.
Comments