തൃശൂർ : വതിൽ അടയ്ക്കാതെ സർവീസ് നടത്തിയ സ്വകാര്യ ബസിൽ നിന്ന് വീണ് വയോധികന് പരിക്ക്. അക്കിക്കാവ് സ്വദേശി കുഞ്ഞുമോനാണ് പരിക്കേറ്റത്. ജോണിസ് എന്ന് സ്വകാര്യ ബസാണ് വാതിൽ അടയ്‌ക്കാതെ സർവീസ് നടത്തിയത്. കുന്നംകുളം പാറേമ്പാടത്താണ് സംഭവം.
ഇതിനിടെ തലശ്ശേരി നിട്ടൂർ ഇല്ലിക്കുന്നിൽ ബസ് മറിഞ്ഞ് 20 പേർക്ക് പരിക്ക്. ബസിന്റെ നിയന്ത്രണം നഷ്ടമായതാണ് അപകടത്തിന് കാരണം.ആരുടെയും നില ഗുരുതരമല്ല. പരിക്കേറ്റവരെ തലശ്ശേരി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അതേസമയം കോട്ടയത്ത് ബൈക്ക് ടിപ്പർ ലോറിയുടെ അടിയിൽപ്പെട്ട് കോളേജ് വിദ്യാർഥി മരിച്ചു. തലയോലപ്പറമ്പ് സ്വദേശി എബിൻ പീറ്റർ (19) ആണ് മരിച്ചത്. ഉച്ചയ്‌ക്ക് പന്ത്രണ്ടരയോടെയായിരുന്നു അപകടം. എബിനൊപ്പമുണ്ടായിരുന്ന സുഹൃത്തിനെ പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി. ടിപ്പർ ലോറിയെ മറികടക്കുന്നതിനിടെ ബൈക്ക് മറിയുകയായിരുന്നു.ഞീഴൂരിലാണ് അപകടം ഉണ്ടായത്.
Comments