ന്യൂയോർക്ക്: ആഗോള തലത്തിലെ വ്യോമയാന നിയന്ത്രണ സമിതിയുടെ തലപ്പത്ത് ഇന്ത്യൻ വനിത. ഐക്യരാഷ്‌ട്രസഭയുടെ വ്യോമയാന സമിതിയായ അന്താരാഷ്‌ട്ര സിവിൽ ഏവിയേ ഷൻ ഓർഗനൈസേഷന്റെ(ഐസിഎഒ) ചെയർപേഴ്‌സണായിട്ടാണ് ഷെഫാലി ജുനേജ ഐകകണ്‌ഠ്യേന തിരഞ്ഞെടുക്കപ്പെട്ടത്. ഈ സമിതിയുടെ തലപ്പത്ത് ഒരു വനിത നിയമിക്കപ്പെടുന്നത് ഇതാദ്യമാണ്.
കേന്ദ്രവ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയാണ് ജുനേജ തിരഞ്ഞെടുക്കപ്പെട്ട വിവരം അറിയിച്ചത്. ഇതേ സമിതിയ്‌ക്ക് കീഴിലെ ചെയർ ഓഫ് ഇംപ്ലിമെന്റേഷൻ, സ്ട്രാറ്റജിക് ഗ്രൂപ്പ്, വ്യോമയാന സുരക്ഷാ സമിതി, നവീന സാങ്കേതിക വിഭാഗം എന്നിവയുടെ തലപ്പത്ത് ഇരുന്ന പരിചയമാണ് ഷെഫാലിയെ സമിതി നേതൃത്വത്തിലേയ്‌ക്ക് പരിഗണിക്കാൻ കാരണം.
‘ഏറെ അഭിമാനിക്കാവുന്ന വാർത്തയാണ് ഏവരേയും അറിയിക്കാനുള്ളത്. ആഗോള വ്യോമയാന രംഗത്തും ഇന്ത്യയുടെ സാന്നിദ്ധ്യം ശക്തമായിരിക്കുന്നു. നിലവിലെ ആഗോള വ്യോമയാന രംഗത്ത് ഇന്ത്യ ഏറ്റവും വലിയ വിപണിയായി മാറുകയാണ്. ഇന്ന് അത്തരം മേഖലകളെ നിയന്ത്രിക്കുന്ന ആഗോള സമിതിയുടെ തലപ്പത്തേയ്‌ക്ക് നാം എത്തിയിരി ക്കുന്നു. ഷെഫാലി ജുനേജയുടെ തിരഞ്ഞെടുപ്പ് നമ്മുടെ കഠിനപ്രയത്‌നത്തിന്റേയും പ്രതിബദ്ധതയുടേയും തെളിവാണ്.’ സിന്ധ്യ ട്വിറ്ററിൽ കുറിച്ചു.
1944ലെ ചിക്കാഗോ വ്യോമയാന സമ്മേളനത്തിലാണ് ഐസിഎഒ ആദ്യമായി രൂപീകരി ക്കപ്പെട്ടത്. ആഗോള തലത്തിലെ വ്യോമയാന നയങ്ങൾ രൂപീകരിക്കുന്ന സമിതിയാണിത്. വ്യോമയാന രംഗത്തെ ഒൻപത് അതിപ്രധാന സാങ്കേതിക പരിശോധനാ സമിതികൾ ഐസിഎഒയ്‌ക്ക് കീഴിലാണ് പ്രവർത്തിക്കുന്നത്. ഡയറക്ടർ ഓഫ് എയർ ട്രാൻസ്‌പോർട്ട് ബ്യൂറോയും സമിതിയുടെ ചെയർമാനോടാണ് തങ്ങളുടെ പ്രവർത്തന റിപ്പോർട്ട് സമർപ്പി ക്കേണ്ടതെന്നും ഷെഫാലി ജുനേജ ട്വീറ്റ് ചെയ്തു.
വ്യോമയാന രംഗത്തെ നിലവിലെ മികവ് വെച്ച് ഇന്ത്യ ആഗോള രംഗത്ത് 2025ഓടെ മൂന്നാം സ്ഥാനത്ത് എത്തുമെന്നാണ് സൂചന. ആഭ്യന്തര വ്യോമയാന രംഗത്തെ ഇന്ത്യയുടെ മുന്നേറ്റം അതിശയിപ്പിക്കുന്നതാണ്. 1987ലും 1994ലും ഇതേ സമിതിയിൽ ഇന്ത്യയുടെ പ്രതിനിധികളു ണ്ടായിരുന്നെങ്കിലും ചെയർമാൻ സ്ഥാനത്തേയ്‌ക്ക് ഉയർത്തപ്പെടുന്നത് ആദ്യമായിട്ടാണ്.
















Comments