മുംബൈ: മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയെ അപകീർത്തിപ്പെടുത്തി സമൂഹമാദ്ധ്യമത്തിൽ പോസ്റ്റിട്ട ആൾക്കെതിരെ കേസെടുത്തു. ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്, കേന്ദ്രമന്ത്രി നാരായൺ റാണെ തുടങ്ങിയവരെയും അപകീർത്തിപ്പെടുത്തുന്ന തരത്തിൽ ഇയാൾ പോസ്റ്റുകൾ ഇട്ടിരുന്നു. പ്രദീപ് ഫലേക്കർ എന്നയാൾക്കെതിരെയാണ് സാംത നഗർ പോലീസ് കേസെടുത്തിരിക്കുന്നത്.
ഇന്ത്യൻ ശിക്ഷാ നിയമം 153 എ, ബി 500, 504 എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ്സെടുത്തത്. അപകീർത്തികരമായ പരാമർശങ്ങൾ നടത്തി സമൂഹത്തിൽ ശത്രുത വളർത്തുക എന്നതായിരുന്നു ഇയാളുടെ ലക്ഷ്യമെന്നും പോലീസ് കണ്ടെത്തി.
സമൂഹമാദ്ധ്യമത്തിൽ പോസ്റ്റ് കണ്ടതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തത്.നിലവിൽ ഇയാൾ ഒളിവിലാണെന്ന് പോലീസ് പറഞ്ഞു.
Comments