പൂഞ്ച്: ഏത് ആഘോഷത്തിലും ധീരസൈനികരെ മാറ്റി നിർത്താതെ അതിർത്തിയിലെ വനിതകൾ. ഭായി ദൂജ് ആഘോഷത്തിന്റെ ഭാഗമായിട്ടാണ് ജമ്മുകശ്മീരിലെ സൈനിക ക്യാമ്പുകളിൽ സംഘടിപ്പിച്ച ചടങ്ങിൽ വനിതകൾ സൈനികരെ ആദരിച്ചത്. അതിർത്തി കാക്കുന്ന സൈനികരെ തിലകം ചാർത്തിയും ആരതി ഉഴിഞ്ഞും മധുരം നൽകിയുമാണ് വനിതകൾ പൂജിച്ചത്. പൂഞ്ചിലെ കരസേനയുടെ ദുർഗ്ഗാ ബറ്റാലിയനിൽ അടക്കം എല്ലാ ക്യാമ്പുകളിലും ചടങ്ങുകൾ നടന്നു.

കുടുംബങ്ങളിൽ സഹോദരനെ പൂജിക്കുന്ന ചടങ്ങാണ് ഭായി ദൂജ്. വീട് വിട്ട് അതിർത്തി രക്ഷയ്‌ക്കായി എല്ലാ ത്യാഗവും സഹിച്ച് നിൽക്കുന്ന ജവാന്മാരെ തങ്ങളുടെ സഹോദരനേ ക്കാൾ സ്‌നേഹവും കരുതലും നൽകേണ്ടത് ഓരോ ഇന്ത്യൻ വനിതയുടേയും കർത്തവ്യമാണ്. ഭായി ദൂജ് പ്രമാണിച്ച് സൈനികരെ ആദരിക്കാനാണ് തങ്ങളെല്ലാം ഇവിടെ ക്യാമ്പിലെത്തി യതെന്ന് പ്രദേശവാസികളായ വനിതകൾ പറഞ്ഞു.
തങ്ങൾക്ക് സ്വന്തം അമ്മയും സഹോദരിയും അടുത്തില്ലെന്ന വിഷമമാണ് ഇത്തരം ചടങ്ങിലൂടെ മാറുന്നത്. സമീപപ്രദേശത്തെ സഹോദരിമാരും അമ്മമാരും എത്തുന്നതിലൂടെ വിഷമങ്ങൾ ഇല്ലാതാകുന്നു.എല്ലാവരും പരസ്പരം മധുരം കഴിച്ചും പാട്ടുപാടിയും ഒരു പകൽ ആഘോഷ മാക്കുമ്പോൾ കുടുംബ ബന്ധങ്ങളുടെ കരുത്ത് ഒരിക്കൽകൂടി ശക്തമാവുകയാണെന്നും സൈനികർ പറഞ്ഞു.
ജവാന്മാരെ തിലകം അണിയിച്ചും മധുരം നൽകിയും തങ്ങളുടെ സ്വന്തം സഹോദരനെ പോലെ പൂജിക്കുമ്പോൾ നമ്മുടെ നാടിനായി അവർ നടത്തിക്കൊണ്ടിരിക്കുന്ന പോരാട്ടത്തി നെക്കൂടി ആദരിക്കുകയാണ്. ഭാരതീയമായ ആഘോഷങ്ങൾ എന്നും മനസ്സിന് വലിയ സന്തോഷമാണ് നൽകുന്നതെന്നും പൂഞ്ചിലെ വിവിധ സന്നദ്ധ സംഘടനകളിൽപ്പെട്ട വനിതകളും വിവിധ സ്‌കൂളുകളിൽ നിന്നെത്തിയ പെൺകുട്ടികളും പറഞ്ഞു.
സഹോദരനും സഹോദരിയും തമ്മിലുള്ള രക്തബന്ധവും സ്‌നേഹവും ഊട്ടിഉറപ്പിക്കുന്ന ഉത്സവമായിട്ടാണ് ഉത്തരേന്ത്യയിൽ ഭായി ദൂജ് ആഘോഷിക്കുന്നത്. രക്ഷാബന്ധനോട് ഏതാണ്ട് സാമ്യമുള്ള ആഘോഷം തന്നെയാണ് ഭായി ദൂജ്. ഈ ദിവസം സഹോദരന്റെ ആയുരാരോഗ്യ സൗഖ്യത്തിനായി എല്ലാ സഹോദരിമാരും വിളക്ക് തെളിയിച്ച് പൂജകൾ നടത്തി പ്രാർത്ഥിക്കുന്നു. തുടർന്ന് പരസ്പരം സമ്മാനങ്ങൾ കൈമാറി പാട്ടുകൾ പാടി നൃത്തംവെച്ചും ചടങ്ങിനെ അതീവ രസകരമാക്കിമാറ്റുകയാണ് ചെയ്യുന്നത്. ഈ ആഘോഷത്തെ ഭാവു ബീജ്, ഭാത്രു ദ്വിതീയ എന്നീ പേരുകളിലും വിളിക്കാറുണ്ട്. ഹൈന്ദവ കാലഗണനയിലെ വിക്രമ സംവത്സരം ശുക്ലപക്ഷത്തിലെ പൗർണ്ണമി കഴിഞ്ഞുള്ള ദിവസമാണ് ഭായി ദൂജായി ആഘോഷിക്കുന്നത്.
















Comments