ഭായി ദൂജ് ആഘോഷമാക്കി വനിതകൾ : അതിർത്തിയിലെ ജവാന്മാരെ തിലകം ചാർത്തിയും ആരതി ഉഴിഞ്ഞും മധുരം നൽകിയും ജമ്മുകശ്മീരിലെ വനിതകൾ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഭായി ദൂജ് ആഘോഷമാക്കി വനിതകൾ : അതിർത്തിയിലെ ജവാന്മാരെ തിലകം ചാർത്തിയും ആരതി ഉഴിഞ്ഞും മധുരം നൽകിയും ജമ്മുകശ്മീരിലെ വനിതകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 27, 2022, 11:18 am IST
FacebookTwitterWhatsAppTelegram

പൂഞ്ച്: ഏത് ആഘോഷത്തിലും ധീരസൈനികരെ മാറ്റി നിർത്താതെ അതിർത്തിയിലെ വനിതകൾ. ഭായി ദൂജ് ആഘോഷത്തിന്റെ ഭാഗമായിട്ടാണ് ജമ്മുകശ്മീരിലെ സൈനിക ക്യാമ്പുകളിൽ സംഘടിപ്പിച്ച ചടങ്ങിൽ വനിതകൾ സൈനികരെ ആദരിച്ചത്. അതിർത്തി കാക്കുന്ന സൈനികരെ തിലകം ചാർത്തിയും ആരതി ഉഴിഞ്ഞും മധുരം നൽകിയുമാണ് വനിതകൾ പൂജിച്ചത്. പൂഞ്ചിലെ കരസേനയുടെ ദുർഗ്ഗാ ബറ്റാലിയനിൽ അടക്കം എല്ലാ ക്യാമ്പുകളിലും ചടങ്ങുകൾ നടന്നു.

കുടുംബങ്ങളിൽ സഹോദരനെ പൂജിക്കുന്ന ചടങ്ങാണ് ഭായി ദൂജ്. വീട് വിട്ട് അതിർത്തി രക്ഷയ്‌ക്കായി എല്ലാ ത്യാഗവും സഹിച്ച് നിൽക്കുന്ന ജവാന്മാരെ തങ്ങളുടെ സഹോദരനേ ക്കാൾ സ്‌നേഹവും കരുതലും നൽകേണ്ടത് ഓരോ ഇന്ത്യൻ വനിതയുടേയും കർത്തവ്യമാണ്. ഭായി ദൂജ് പ്രമാണിച്ച് സൈനികരെ ആദരിക്കാനാണ് തങ്ങളെല്ലാം ഇവിടെ ക്യാമ്പിലെത്തി യതെന്ന് പ്രദേശവാസികളായ വനിതകൾ പറഞ്ഞു.

തങ്ങൾക്ക് സ്വന്തം അമ്മയും സഹോദരിയും അടുത്തില്ലെന്ന വിഷമമാണ് ഇത്തരം ചടങ്ങിലൂടെ മാറുന്നത്. സമീപപ്രദേശത്തെ സഹോദരിമാരും അമ്മമാരും എത്തുന്നതിലൂടെ വിഷമങ്ങൾ ഇല്ലാതാകുന്നു.എല്ലാവരും പരസ്പരം മധുരം കഴിച്ചും പാട്ടുപാടിയും ഒരു പകൽ ആഘോഷ മാക്കുമ്പോൾ കുടുംബ ബന്ധങ്ങളുടെ കരുത്ത് ഒരിക്കൽകൂടി ശക്തമാവുകയാണെന്നും സൈനികർ പറഞ്ഞു.

ജവാന്മാരെ തിലകം അണിയിച്ചും മധുരം നൽകിയും തങ്ങളുടെ സ്വന്തം സഹോദരനെ പോലെ പൂജിക്കുമ്പോൾ നമ്മുടെ നാടിനായി അവർ നടത്തിക്കൊണ്ടിരിക്കുന്ന പോരാട്ടത്തി നെക്കൂടി ആദരിക്കുകയാണ്. ഭാരതീയമായ ആഘോഷങ്ങൾ എന്നും മനസ്സിന് വലിയ സന്തോഷമാണ് നൽകുന്നതെന്നും പൂഞ്ചിലെ വിവിധ സന്നദ്ധ സംഘടനകളിൽപ്പെട്ട വനിതകളും വിവിധ സ്‌കൂളുകളിൽ നിന്നെത്തിയ പെൺകുട്ടികളും പറഞ്ഞു.

സഹോദരനും സഹോദരിയും തമ്മിലുള്ള രക്തബന്ധവും സ്‌നേഹവും ഊട്ടിഉറപ്പിക്കുന്ന ഉത്സവമായിട്ടാണ് ഉത്തരേന്ത്യയിൽ ഭായി ദൂജ് ആഘോഷിക്കുന്നത്. രക്ഷാബന്ധനോട് ഏതാണ്ട് സാമ്യമുള്ള ആഘോഷം തന്നെയാണ് ഭായി ദൂജ്. ഈ ദിവസം സഹോദരന്റെ ആയുരാരോഗ്യ സൗഖ്യത്തിനായി എല്ലാ സഹോദരിമാരും വിളക്ക് തെളിയിച്ച് പൂജകൾ നടത്തി പ്രാർത്ഥിക്കുന്നു. തുടർന്ന് പരസ്പരം സമ്മാനങ്ങൾ കൈമാറി പാട്ടുകൾ പാടി നൃത്തംവെച്ചും ചടങ്ങിനെ അതീവ രസകരമാക്കിമാറ്റുകയാണ് ചെയ്യുന്നത്. ഈ ആഘോഷത്തെ ഭാവു ബീജ്, ഭാത്രു ദ്വിതീയ എന്നീ പേരുകളിലും വിളിക്കാറുണ്ട്. ഹൈന്ദവ കാലഗണനയിലെ വിക്രമ സംവത്സരം ശുക്ലപക്ഷത്തിലെ പൗർണ്ണമി കഴിഞ്ഞുള്ള ദിവസമാണ് ഭായി ദൂജായി ആഘോഷിക്കുന്നത്.

Tags: JAMMU-KSHMIR
ShareTweetSendShare

More News from this section

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

Latest News

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies