ന്യൂഡൽഹി : മനുഷ്യൻ പ്രകൃതിയ്‌ക്ക് വരുത്തുന്ന നാശമെന്തെന്ന് അറിയാൻ ഷഡ്പഡങ്ങളുടെ എണ്ണത്തിലെ കുറവ് പരിശോധിച്ചാൽ മതിയെന്ന് ശാസ്ത്ര ലോകം. കഴിഞ്ഞ പത്തുവർഷത്തെ മാത്രം കണക്കിൽ 41 ശതമാനം കുറവാണ് ആകെ ഷട്പദങ്ങളിൽ വന്നിരിക്കുന്നത്. ഈ കണക്ക് എട്ടു തരം ഷട്പദങ്ങളെ മാത്രം നിരീക്ഷിച്ചതിൽ നിന്നും ലഭിച്ചതാണെന്നും റിപ്പോർട്ടിൽ പറയുന്നു.
കാഡിസ് ഫ്‌ലൈസ് എന്ന് വിളിക്കുന്ന ഒരു തരം നീളമുള്ള ഈച്ചകളുടെ എണ്ണത്തിലാണ് വലിയ കുറവ് വന്നിരിക്കുന്നത്. 68 ശതമാനമാണ് പത്ത് വർഷത്തിനകം കുറഞ്ഞത് . ചിത്രശലങ്ങളാണ് അപകടകരമായി കുറഞ്ഞിരിക്കുന്നത്. 53 ശതമാനമാണ് കുറവ്. ചുവന്ന നിറത്തിലുള്ള ആഗോള പ്രശസ്തമായ ബീറ്റിൽ വണ്ടുകളുടെ എണ്ണത്തിൽ 49 ശതമാനവും തേനീച്ചകളുടെ എണ്ണത്തിൽ 46 ശതമാനവുമാണ് കുറവ് വന്നിരിക്കുന്നത്.
രണ്ടു തരം തുമ്പികളിലും പഠനം നടന്നിരിക്കുന്നു. ഓണത്തുമ്പികളുടേയും ചെറിയ തുമ്പികളുടേയും എണ്ണത്തിൽ 37 ശതമാനമാണ് കുറവ് വന്നിരിക്കുന്നത്. പാറക്കൂട്ടങ്ങളിൽ കാണുന്ന നീളമേറിയ കാലുകളുള്ള ഈച്ചകളിൽ 35 ശതമാനവും മണിയനീച്ചകളെന്ന് വിളിക്കുന്ന വലിയ ഈച്ചകളിൽ 25 ശതമാനവും കുറവ് വന്നിരിക്കുന്നുവെന്നാണ് റിപ്പോർട്ട്.
ലോകത്തിൽ ഭക്ഷ്യധാന്യങ്ങളുടേയും പഴങ്ങളുടേയും വളർച്ചയ്‌ക്ക് ഷഡ്പദങ്ങൾ വഹിക്കുന്ന പങ്കിനെ പരിശോധിച്ചാൽ ഈ കുറവ് വലിയ ആശങ്കയാണ് പങ്കുവെയ്‌ക്കുന്നത്. പരാഗണം നടത്താൻ സഹായിക്കുന്ന ഷഡ്പദങ്ങൾ ഇല്ലാതായാൽ മനുഷ്യൻ പട്ടിണി കി
ടന്ന് മരിക്കുമെന്ന സത്യമാണ് ഈ റിപ്പോർട്ട് സൂചിപ്പിക്കുന്നതെന്നും ശാസ്ത്രലോകം മുന്നറിയിപ്പ് നൽകുന്നു.
















Comments