മുംബൈ : ആഗോളഭീകരതയ്‌ക്കെതിരെ ഇന്ത്യയുടെ ആരോപണങ്ങൾ കുറിയ്‌ക്കു കൊള്ളുന്നു. ഇന്ത്യയുടെ ആരോപണങ്ങളെ പിന്തുണച്ച് അമേരിക്കയാണ് രംഗത്തെത്തിയത്. ഒരു അംഗരാജ്യവും ഭീകരരെ സഹായിക്കുന്ന നിലപാട് അംഗീകരിക്കില്ലെന്ന് നിലപാടുമായി അമേരിക്കയുടെ സ്റ്റേറ്റ് സെക്രട്ടറി മുംബൈയിലെ യോഗത്തിൽ വ്യക്തമാക്കി.
ആഗോള ഇസ്ലാമിക ഭീകരതയ്‌ക്കെതിരെ ഇന്ത്യയുടെ ശക്തമായ ആരോപണത്തെ തുടർന്നാണ് അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ നയം വ്യക്തമാക്കിയത്. രക്ഷാസമിതി അണ്ടർ സെക്രട്ടറി വാലാദിമിർ വോറോകോവും ഇന്നലെ ജയശങ്കറുടെ പ്രസ്താവനയെ പിന്തുണച്ചിരുന്നു.
ആഗോള ഇസ്ലാമിക ഭീകരതയ്‌ക്കെതിരേയും അവർ പിന്തുണയ്‌ക്കുന്ന മതമൗലികവാദ ശക്തികൾക്കെതിരേയും ശക്തമായ നടപടിയാണ് യുഎൻ രക്ഷാ സമിതി സ്വീകരിച്ചത്. എന്നാൽ പാക്ഭീകരരെ നിരോധിക്കാൻ നടത്തുന്ന എല്ലാ പരിശ്രമങ്ങളും വീറ്റോപവർ ഉപയോഗിച്ച് ചൈന എതിർക്കുന്നത് പതിവായതോടെയാണ് ഇന്ത്യ രംഗത്തെത്തിയത്. ജയശങ്കർ ചൈനയുടെ പാക് അനുകൂല നിലപാടിനെതിരെ തുറന്നടിച്ചതോടെ ലോക ശക്തികൾ സമ്മർദ്ദത്തിലാവുകയായിരുന്നു. നാലു മാസത്തിനിടെ ഇന്ത്യ ചൂണ്ടിക്കാട്ടിയ 5 ആഗോളഭീകരർക്കെതിരായ ഉപരോധ നടപടികളാണ് ചൈന തടഞ്ഞത്.
യുഎൻ രക്ഷാസമിതിയുടെ 1999ലെ സമ്മേളനപ്രകാരം 1267-ാം നമ്പർ പട്ടികയിലെ ഭീകര രുടെ കാര്യത്തിലാണ് ചൈന തന്ത്രപൂർവ്വം നീങ്ങുന്നത്. ഇന്ത്യയുടെ ആരോപണത്തിൽ കടുത്ത നടപടികൾ എടുക്കുമെന്നാണ് അമേരിക്ക ഉറപ്പുനൽകിയത്. ഇതിനൊപ്പം ഇനിയും കൂട്ടിച്ചേർക്കാനുള്ള അൽഖ്വയ്ദ, ഐഎസ് എന്നിവരുമായി ബന്ധമുള്ള കുറ്റവാളികളുടെ പേരുകൾകൂടി പട്ടികയിൽ ഉൾപ്പെടുത്തുമെന്നും ബ്ലിങ്കൻ അറിയിച്ചു.
ഇന്ത്യയുടെ ആരോപണത്തിന് പിന്നാലെ ബ്ലിങ്കൻ നേരിട്ട് വിശദീകരണം നൽകിയത് ചൈനയ്‌ക്ക് കനത്ത ആഘാതമാണ്. പാകിസ്താനെതിരെ എന്ത് നീക്കമുണ്ടായാലും ചൈന ഉടൻ ഇടപെടുന്നതിനെതിരെ ജയശങ്കർ തെളിവ് നിരത്തിയാണ് രക്ഷാസമിതിയെ വിമർ ശിച്ചത്.
















Comments