തിരുവനന്തപുരം; ഷാരോണിന്റെ ദുരൂഹമരണത്തിൽ പങ്കില്ലെന്ന് ആവർത്തിച്ച് യുവതി. താൻ ഒരിക്കലും അങ്ങനെ ചെയ്യില്ലെന്ന് ഷാരോണിന്റെ കാമുകിയായിരുന്ന യുവതി പറഞ്ഞു. എന്റെ നെറ്റിയിൽ സിന്ദൂരം ചാർത്തിയ ആളോട് താൻ അങ്ങനെ ചെയ്യില്ലെന്നും തന്റെ വീട്ടുകാരും ഒന്നും ചെയ്യില്ലെന്നുമാണ് പെൺകുട്ടി പറയുന്നത്. ഷാരോണിന് ആദ്യം അസ്വസ്ഥത ഉണ്ടായപ്പോൾ ഭക്ഷ്യവിഷബാധയെന്നാണ് കരുതിയത്, ഇങ്ങനെ എന്തെങ്കിലും ചെയ്യാനായിരുന്നെങ്കിൽ തനിക്ക് നേരത്തേ ചെയ്യാമായിരുന്നില്ലേ, താൻ തെറ്റുകാരിയല്ലെന്നും ഷാരോൺ ആശുപത്രിയിലായിരിക്കുമ്പോൾ ബന്ധുവിന് അയച്ച സന്ദേശത്തിൽ പെൺകുട്ടി പറയുന്നു.
സംഭവ ദിവസം ഷാരോൺ ഒറ്റയ്‌ക്കായിരുന്നില്ല വീട്ടിൽ വന്നത്. കൂടെ സുഹൃത്തുമുണ്ടായിരുന്നു. ഇങ്ങനെയുള്ളപ്പോൾ താൻ എന്തെങ്കിലും ചെയ്യുമോ എന്നും, തന്റെ ദോഷം മൂലമാണ് ഇങ്ങനെ സംഭവിച്ചതെങ്കിൽ എന്ത് പരിഹാരം വേണമെങ്കിലും ചെയ്യാമെന്നും പെൺകുട്ടി സന്ദേശത്തിൽ വ്യക്തമാക്കുന്നു.
മറ്റൊരു ചാറ്റിൽ ഷാരോൺ കുടിച്ച ഡോക്ടർ അരുൺ എഴുതി തന്ന കഷായമാണ് നല്ർകിയതെന്നും യുവതി പറയുന്നു. സഹോദരിയുടെ സുഹൃത്തായ ഡോക്ടർ വീട്ടിലെത്തി മരുന്ന് പ്രിസ്‌ക്രൈബ് ചെയ്യുകയായിരുന്നുവെന്നാണ് യുവതി പറയുന്നത്. ഡോക്ടർ ഇപ്പോൾ കോഴിക്കോടാണെന്ന് ഷാരോണിന്റെ സഹോദരനോട് യുവതി പറഞ്ഞു. പുത്തൻകടയിലായിരുന്നു ഡോക്ടറുടെ ക്ലിനിക്കെന്നും യുവതി വ്യക്തമാക്കി.
എന്നാൽ യുവതിയുടെ വാക്കുകൾ നിഷേധിച്ച് ആയുർവേദ ഡോക്ടറായ അരുൺ നേരിട്ട് രംഗത്തെത്തി.മരുന്ന് നിർദ്ദേശിച്ചിട്ടില്ലെന്ന് ഡോക്ടർ അരുൺ കുമാർ പറഞ്ഞു. ഒന്നര വർഷം മുമ്പ് താൻ പുത്തൻകടയിൽ നിന്ന് ട്രാൻസ്ഫറായി പോയെന്നും വീട്ടിൽ പോയി ആർക്കും മെഡിസിൻ നിർദ്ദേശിക്കാറില്ലെന്നും അരുൺ വ്യക്തമാക്കി.ഇതോടെ ഷാരോണിന്റെ മരണത്തിൽ കൂടുതൽ ദുരൂഹതയോറുകയാണ്. യുവതിയാണ് മരണത്തിന് പിന്നിലെന്ന് ആവർത്തിക്കുകയാണ് ഷാരോണിന്റെ കുടുംബം.
Comments