ഭോപ്പാൽ: ഹിന്ദു സ്ത്രീകളെ വ്യാജ പേരുകളിൽ സൗഹൃദം നടിച്ച് പീഡനത്തിനിരയാക്കി, മതപരിവർത്തനം ചെയ്യിപ്പിക്കുന്ന യുവാവ് പിടിയിൽ.ഷെയ്ഖ് ജാഹിദ് എന്ന മുസ്ലീം യുവാവാണ് പിടിയിലായത് മദ്ധ്യപ്രദേശിലാണ് സംഭവം. താൻ ബ്രാഹ്മണനാണെന്ന് പറഞ്ഞാണ് ഇയാൾ പെൺകുട്ടികളുമായി പരിചയപ്പെടുന്നത്. പിന്നീട് സൗഹൃദം നടിച്ച് പ്രണയത്തിലായി ഭാര്യാ ഭർത്താക്കൻമാരെ പോലെ ജീവിക്കും. പതിയെ തനിനിറം പുറത്തെടുത്ത് മതംമാറാൻ ഭീഷണിപ്പെടുത്തുന്നതാണ് ഇയാളുടെ രീതി.
ചതിയിലകപ്പെട്ട ഭോപ്പാൽ സ്വദേശിനിയായ യുവതി നൽകിയ പരാതിയിലാണ് ഷെയ്ഖ് ജാഹിദിന്റെയും സഹോദരൻ സാജിദിന്റെയും ലൗജിഹാദ് വെളിച്ചെത്തായത്. ബ്രാഹ്മണനെന്ന വ്യാജനേയാണ് പെൺകുട്ടിയുമായി ജാഹിദ് പരിചയത്തിലാവുന്നത്. പിന്നീട് പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി പീഡനത്തിനിരയാക്കി, 7 വർഷത്തിലേറെ ഒരുമിച്ച് ജീവിച്ചു. ഗർഭിണിയായതോടെ വിവാഹം കഴിക്കണമെന്ന് യുവതി ആവശ്യപ്പെട്ടു.
വിവാഹസമയത്ത് ഹാജരാക്കിയ രേഖകളിൽ നിന്നാണ് തന്റെ കൂടെ വർഷങ്ങളായുള്ളത് ജാഹിദ് എന്ന മുസ്ലീം യുവാവാണെന്ന് യുവതി തിരിച്ചറിഞ്ഞത്. ഗർഭിണിയാതിനാൽ ആദ്യമൊന്നും പ്രതികരിച്ചില്ല. വിവാഹശേഷം മതംമാറാൻ നിരന്തരം നിർബന്ധിപ്പിക്കുയും ബീഫ് കഴിക്കാനും നിസ്‌കരിക്കാനും ഹിജാബ് ധരിക്കാനും ആവശ്യപ്പെട്ടു. കുഞ്ഞിനെയും മുസ്ലീം മതവിശ്വാസപ്രകാരം വളർത്താൻ ഭീഷണിപ്പെടുത്തി.
വീട്ടിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ക്രൂരമായി മർദ്ദിക്കുകയായിരുന്നുവെന്ന് യുവതി പരാതിയിൽ പറയുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ജാഹിദും സഹോരനും കൂടി സമാനമായി നിരവധി സ്ത്രീകളെ വലയിലാക്കാൻ ശ്രമിച്ചതായും സ്വന്തം വീട്ടിലെത്തിച്ച് നിരവധി ഹിന്ദു പെൺകുട്ടികളുമായി ജാഹിദും സഹോദരനും ലൈംഗികബന്ധത്തിലേർപ്പെട്ടതായും യുവതി കണ്ടെത്തി. സത്യങ്ങൾ തിരിച്ചറിഞ്ഞതോടെ പ്രദേശത്തെ ഹിന്ദു സംഘടനകളുടെ സഹായത്തോടെ യുവതി പോലീസിനെ സമീപിക്കുകയായിരുന്നു. ഭോപ്പാലിലെ ഷാജാപൂർ ജില്ലയിലെ ദബ്രിപുര സ്വദേശിയായ ജാഹിദും സഹോദരനും നിരവധി പെൺകുട്ടികളെ ഈ രീതിയിൽ മതം മാറ്റിയിട്ടുണ്ടെന്ന് പോലീസ് വ്യക്തമാക്കി.
















Comments