തിരുവനന്തപുരം: പാറശ്ശാലയിൽ കാമുകി നൽകിയ കഷായവും ജ്യൂസും കുടിച്ചതിന് പിന്നാലെ യുവാവ് മരിച്ച സംഭവത്തിന്റെ അന്വേഷണം ജില്ലാ ക്രൈം ബ്രാഞ്ചിന്. ജില്ലാ ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥൻ ജോൺസണിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുക. വാർത്താ സമ്മേളനത്തിൽ തിരുവനന്തപുരം റൂറൽ എസ്പി ശിൽപ്പ ദേവയ്യയാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് നൽകിയ വിവരം അറിയിച്ചത്.
പാറശ്ശാല സ്വദേശി ഷാരോൺരാജ് ആണ് മരിച്ചത്. ഷാരോൺ രാജിന്റെ ദുരൂഹ മരണത്തിലെ അന്വേഷണത്തിനായി പ്രത്യേക സംഘം രൂപീകരിക്കുമെന്ന് ശിൽപ്പ ദേവയ്യ വ്യക്തമാക്കി. മരണകാരണം എന്താണെന്ന് വിശദമായി പരിശോധിക്കും. ഇതിനായി വിദഗ്ധ ഡോക്ടർമാരെ ടീമിനെ രൂപീകരിക്കും. ഇതിനായി നിർദ്ദേശം നൽകിയിട്ടുണ്ട്.
മരണത്തിന് പിന്നിൽ മറ്റ് ദുരൂഹതകൾ ഉണ്ടോയെന്ന കാര്യവും പരിശോധിക്കും. ഒക്ടോബർ 14 ന് സുഹൃത്തിന്റെ വീട്ടിൽ പോയി കഷായം കുടിച്ചു. അന്നേ ദിവസം വൈകുന്നേരം അസുഖം ഉണ്ടായി എന്നാണ് അറിയാൻ കഴിഞ്ഞത്. എന്നാൽ കഷായം കുടിച്ചകാര്യം യുവാവ് ഡോക്ടറോട് പറഞ്ഞിട്ടില്ല.
ആവശ്യമുള്ളതുകൊണ്ടാണ് ഇപ്പോൾ ക്രൈംബ്രാഞ്ചിന് കൈമാറുന്നതും ഉദ്യോഗസ്ഥനെ ചാർജ് നൽകുന്നത്. ഷാരോൺരാജ് പോലീസിന് നൽക്കിയ മൊഴിയിലും ആരുടെയും പേര് പറഞ്ഞിട്ടില്ല. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വേഗത്തിൽെ ലഭ്യമാക്കണമെന്നു ആവശ്യപ്പെട്ടിട്ടുണ്ട്. അതിനു ശേഷമേ വിശദമായി പറയാൻ കഴിയുകയുള്ളുവെന്നും ശിൽപ്പ വ്യക്തമാക്കി.
Comments