അന്ന് അമ്മ എന്നെ തല്ലി വീടിന് പുറത്താക്കി; ബാഗിനുള്ളിൽ കണ്ട നാണയത്തുട്ടുകളായിരുന്നു പ്രശ്‌നം ; അമ്മയ്‌ക്കൊപ്പം വൈകാരിക ഓർമ്മകൾ പങ്കുവെച്ച് അനുപം ഖേർ-Anupam Kher reveals mom Dulari once threw him out of the house

Published by
Janam Web Desk

മുംബൈ: അമ്മയ്‌ക്കൊപ്പം വൈകാരിക ഓർമ്മകൾ പങ്കുവെച്ച് ബോളിവുഡ് താരം അനുപം ഖേർ. സ്‌കൂൾ പഠനകാലത്ത് അമ്മയിൽ നിന്നും അടി വാങ്ങാൻ ഇടയായ സന്ദർഭമാണ് അദ്ദേഹം പങ്കുവെച്ചത്. അടിച്ചതിന് പുറമേ വീട്ടിൽ നിന്നും ഇറക്കിവിട്ടതായും അദ്ദേഹം പറയുന്നു.

സ്‌കൂൾ പഠനകാലത്ത് ഉണ്ടായ സംഭവമാണ് അദ്ദേഹം പങ്കുവെച്ചിരിക്കുന്നത്. സ്‌കൂളിൽ പോകുമ്പോൾ ചിലവുകൾക്കായി അമ്മ ദുലാരി അനുപം ഖേറിന് ഇടയ്‌ക്ക് പണം നൽകാറുണ്ടായിരുന്നു . ഒരിക്കൽ അദ്ദേഹത്തിന് അമ്മ സ്‌കൂളിലെ ആവശ്യത്തിനായി മൂന്ന് പൈസ നൽകി. സ്‌കൂളിൽ നിന്നും മടങ്ങിയെത്തിയപ്പോൾ പണം നൽകിയോ എന്ന് അറിയാൻ ബാഗ് പരിശോധിച്ചു. എന്നാൽ ബാഗിൽ നിന്നും ഈ മൂന്ന് പൈസയും ഇതിന് പുറമേ രണ്ട് പൈസയും അമ്മയ്‌ക്ക് ലഭിച്ചു.

അനുപം ഖേർ മോഷ്ടിച്ച പണം ആണെന്ന് ആയിരുന്നു അമ്മ കരുതിയിരുന്നത്. തുടർന്ന് അദ്ദേഹത്തെ പൊതിരെ തല്ലി. പിതാവ് കൊച്ചുകുട്ടിയല്ലേ വിട്ടു കളയൂ എന്ന് ആവശ്യപ്പെട്ടെങ്കിലും അമ്മ വഴങ്ങിയില്ല. അനുപം ഖേറിനെ തല്ലിയ ദുലാരി വീട്ടിൽ നിന്നും അദ്ദേഹത്തെ ഇറക്കി വിടുകയും ചെയ്തു. അമ്മയുടെ അടി എല്ലായ്‌പ്പോഴും തന്നെ നേർവഴിയ്‌ക്ക് നയിച്ചിട്ടേയുള്ളൂവെന്നും താരം പ്രതികരിച്ചു.

Share
Leave a Comment