തിരുവനന്തപുരം : യുവതിയെ വാടക വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. സിക്കിം യാങ് ടോക്ക് സ്വദേശിനിയായ വേദൻഷി (24) യെയാണ് കോവളം ബീച്ച് റോഡിലെ വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കോവളത്തെ സ്വകാര്യ ഹോട്ടലിലെ ഹൗസ് കീപ്പിഗ് ജീവനക്കാരിയായിരുന്നു യുവതി.
ഒപ്പം താമസിക്കുന്ന യുവതിയാണ് വിവരം അയൽവാസിയായ കുടുംബത്തെ അറിയിക്കുന്നത്. യുവതിയെ മുറിയിൽ കാണാത്തതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് അടുക്കളയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.തറയിൽ ഇരിക്കുന്ന നിലയിലായിരുന്നു മൃതദേഹം.
തൂങ്ങിമരണമെന്നാണ് പ്രാഥമിക നിഗമനം. ഫൊറൻസിക് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി തെളിവെടുത്തു. ഒപ്പം കോവളം എസ്.ഐ. എസ്.അനീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമെത്തി വീടും പരിസരവും പരിശോധിച്ചു.മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്കു മാറ്റി. കോവളം പോലീസ് കേസെടുത്തു. യുവതിയുടെ സിക്കിമിലുള്ള ബന്ധുക്കളെത്തി മൃതദേഹം ഏറ്റുവാങ്ങും.
Comments