ന്യൂഡൽഹി: ആനുകൂല്യങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിനായി സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തിയത് അഴിമതിയും പണച്ചോർച്ചയും തടഞ്ഞതായി കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ. സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുന്നതിനാൽ അർഹരായവരിലേക്ക് എത്തുന്നുണ്ടെന്നും അതുവഴി രാജ്യത്ത് മികച്ച ഭരണം ഉറപ്പാക്കാൻ കഴിയുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
സാങ്കേതികവിദ്യയുടെ വർദ്ധിച്ചുവരുന്ന ദുരുപയോഗത്തെ കുറിച്ചും നിർമലാ സീതാരാമൻ പരാമർശിച്ചു. കേന്ദ്ര സർക്കാർ സ്വീകരിച്ച രീതി വഴി ആനൂകൂല്യങ്ങൾ സാധാരണ ജനങ്ങളിലേക്ക് എത്തുന്നുണ്ടെന്ന് ഉറപ്പാക്കാൻ കഴിയും. തട്ടിപ്പുകൾ തടയുകയെന്ന ലക്ഷ്യം സർക്കാർ കൈവരിച്ചതായും മന്ത്രി വ്യക്തമാക്കി. നേരിട്ട് ആനുകൂല്യങ്ങൾ ജനങ്ങളിലേക്ക് എത്തുന്ന ഡിബിടി സംവിധാനം വഴി സർക്കാർ ഇതുവരെ 25 ലക്ഷം കോടി രൂപയാണ് കൈമാറിയത്.
ഓൺലൈൻ തട്ടിപ്പുകൾ വർദ്ധിക്കുന്ന സാഹചര്യത്തിലും മികച്ച രീതിയിൽ പണം കൈമാറ്റം ചെയ്യാൻ കഴിയുന്നുണ്ടെന്നും അത് സർക്കാരിന്റെ നേട്ടമാണെന്നും നിർമലാ സീതാരാമൻ വ്യക്തമാക്കി. ജനങ്ങൾക്ക് സർക്കാരിലുള്ള വിശ്വാസമാണിതെന്നും മന്ത്രി പറഞ്ഞു. തുടർന്നും കേന്ദ്ര സർക്കാർ മികച്ച സേവനങ്ങൾ കാഴ്ചവെയ്‌ക്കുമെന്നും പറഞ്ഞു.
Comments