തൃശ്ശൂരിൽ വൻ വിദേശ മദ്യവേട്ട; 160 കെയ്‌സ് മാഹി മദ്യവുമായി തിരുവനന്തപുരം സ്വദേശി പിടിയിൽ

Published by
Janam Web Desk

തൃശ്ശൂർ: ജില്ലയിൽ വൻ മദ്യവേട്ട. പാലിയേക്കര ടോൾ പ്ലാസയിൽ അനധികൃതമായി കടത്തിയ മാഹി മദ്യം പിടികൂടി. പിക്കപ്പ് വാനിൽ കടത്തിയ 160 കെയ്‌സ് മാഹി മദ്യമാണ് എക്‌സൈസ് പിടികൂടിയത്. സംഭവത്തിൽ തിരുവനന്തപുരം സ്വദേശി വിഷ്ണു പ്രകാശിനെ ഇരിങ്ങാലക്കുട എക്‌സൈസ് സംഘം പിടികൂടി.

അടുത്തിടെ പിടികൂടുന്ന ഏറ്റവും വലിയ അളവിലുള്ള മദ്യവേട്ടയാണിതെന്ന് എക്‌സൈസ് വ്യക്തമാക്കി. മാഹിയിൽ നിന്ന് അനധികൃതമായി കൊണ്ടുവന്ന മദ്യമാണ് പരിശോധനയിൽ പിടികൂടിയത്. ലഹരിക്കടത്തുമായി ബന്ധപ്പെട്ട ഇടങ്ങളിൽ എക്‌സൈസും പോലീസും സംയുക്തമായാണ് പരിശോധന നടത്തുന്നത്.

അടുത്തിടെ ചാലക്കുടിയിൽ നിന്ന് എറണാകുളത്തൈ ബാറുകളിലേക്ക് കടത്തിയ 200 കുപ്പി വിദേശമദ്യം പോലീസ് പിടികൂടിയിരുന്ന്ു. സംഭവത്തിൽ രണ്ട് പേരെ കസ്റ്റഡിയിലെടുത്തിരുന്നു. രഹസ്യയവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് കാറിൽ കടത്തിയിരുന്ന മദ്യം പിടികൂടിയത്.

Share
Leave a Comment