കുട്ടികൾക്കൊപ്പം കൂട്ടയോട്ടം നടത്തുന്ന കോൺഗ്രസിന്റെ യുവനേതാവ് രാഹുൽ ഗാന്ധിയുടെ വീഡിയോയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നത്. ഭാരത് ജോഡോ യാത്രയ്‌ക്കിടെ തെലങ്കാനയിൽ വെച്ചാണ് കുട്ടികൾക്കും സഹയാത്രികർക്കുമൊപ്പം വയനാട് എംപി ഓട്ടമത്സരം നടത്തിയത്. നമുക്കൊരു ഓട്ടമത്സരം നടത്തിയാലോ എന്ന് കുട്ടികളോട് ചോദിച്ച ശേഷം രാഹുൽ നേരെ ഓടാൻ തുടങ്ങുകയായിരുന്നു.
Mr @RahulGandhi , Race #BharatJodoYatra pic.twitter.com/00QQPLbWyH
— Supriya Bhardwaj (@Supriya23bh) October 30, 2022
തെലങ്കാനയിലെ ഗൊല്ലപ്പള്ളിയിൽ കുട്ടികൾക്കൊപ്പം നടക്കുന്നതിനിടെയാണ് 52 കാരനായ രാഹുൽ പെട്ടെന്ന് ഓടാൻ തുടങ്ങിയത്. ഇതോടെ കുട്ടികളും ഒപ്പമുണ്ടായിരുന്ന മറ്റ് നേതാക്കളും പിന്നാലെയോടി. മത്സരത്തിൽ താൻ വിജയിക്കുമെന്ന് മനസിലായതോടെ രാഹുൽ ഓട്ടത്തിന്റെ വേഗത കുറച്ചു, കുട്ടികൾക്കൊപ്പം ചേർന്ന് ഓടാൻ തുടങ്ങി.
Guess who won the race ? @RahulGandhi @revanth_anumula #BharatJodoYatra pic.twitter.com/xYjD6ugTYF
— Supriya Bhardwaj (@Supriya23bh) October 30, 2022
ഇതിന് പിന്നാലെ രാഹുലും മറ്റ് മുതിർന്ന നേതാക്കളും ചേർന്ന് സംഘ നൃത്തം കളിക്കുകയും ചെയ്തു. നാട്ടുകാർക്കൊപ്പം കോൽക്കളിയിലാണ് രാഹുൽ പങ്കെടുത്തത്. തെലങ്കാനയിലെ ആദിവാസി വിഭാഗത്തിന്റെ നൃത്ത ചുവടുകൾക്കൊപ്പവും രാഹുൽ കഴിഞ്ഞ ദിവസം നൃത്തം ചെയ്തിരുന്നു. ഈ വീഡിയോയും സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരുന്നു.
Celebrating Cultural diversity in #BharatJodoYatra , Mr @RahulGandhi in #Telangana pic.twitter.com/sUABRm5xlJ
— Supriya Bhardwaj (@Supriya23bh) October 30, 2022
Comments