കോഴിക്കോട് : കുറ്റിക്കാട്ടൂരിൽ യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ചു.15 കാരിയെ പീഡിപ്പിച്ചുവെന്ന പരാതിയിലാണ് പെൺകുട്ടിയുടെ ബന്ധുക്കൾ യുവാവിനെ മർദിച്ചത്. സംഭവത്തിൽ 5 പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.നല്ലളം സ്വദേശി നിഖിൽ, നൈനാഫ്, വട്ടോളി സ്വദേശികളായ മുഹമ്മദ് അനസ് , മുഹമ്മദ് ഷാമിൽ പുതിയപാലം സ്വദേശി ഷംസീർ എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. പെൺകുട്ടിയുടെ പരാതിയിൽ യുവാവിനെതിരെയും പോക്‌സോ ചുമത്തി കേസെടുത്തു.
ഇന്നലെ അർധരാത്രിയോടെയാണ് സംഭവം. കുറ്റിക്കാട്ടൂരിലെ വീട്ടിൽ നിന്നാണ് യുവാവിനെ അഞ്ചഗസംഘം തട്ടിക്കൊണ്ടുപോയത്. വീട്ടിലെത്തി യുവാവിനെ വലിച്ചിറക്കി വാഹനത്തിൽ കയറ്റുകയായിരുന്നു. സംഭവം ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ മെഡിക്കൽ കോളജ് പോലീസിൽ വിവരം അറിയിച്ചു.തുടർന്ന് പോലീസ് ഇവരെ പിന്തുടർന്നു.20 കിലോമീറ്റർ അകലെ മലമുകളിൽ നിന്നും യുവാവിനെ കണ്ടെത്തി. പിന്നാലെ നടത്തിയ അന്വേഷണത്തിൽ പെൺകുട്ടിയുടെ ബന്ധുക്കളായ അഞ്ച് പേരെ പോലീസ് പിടികൂടുകയായിരുന്നു.
മർദ്ദനത്തിൽ ഗുരുതരമായി പരുക്കേറ്റ കുറ്റിക്കാട്ടൂർ പൈങ്ങോട്ടുപുറം സ്വദേശി ഇർഷാദുൽ ഹാരിസിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പെൺകുട്ടിയുടെ പരാതിയിൽ ഇയാൾക്കെതിരെ പോക്‌സോ ചുമത്തി കേസെടുത്തു.ഇൻസ്റ്റാഗ്രാം വഴിയാണ് പരിചയപ്പെട്ടതെന്നും വീട്ടിൽ വിളിച്ചുവരുത്തി പീഡിപ്പിച്ചെന്നുമാണ് പെൺകുട്ടിയുടെ മൊഴി.യുവാവിനെ തട്ടികൊണ്ടുപോയവരുടെ വാഹനങ്ങളും പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
Comments