കോഴിക്കോട്: യുവാവിന്റെ കൈമുറിച്ച ശേഷം പെൺകുട്ടി ആത്മഹത്യയ്‌ക്ക് ശ്രമിച്ചു. പതിനഞ്ചുകാരിയാണ് യുവാവിന്റെ കൈഞരമ്പ് മുറിച്ചതിന് പിന്നാലെ ആത്മഹത്യയ്‌ക്ക് ശ്രമിച്ചത്. താമരശേരി ബസ് സ്റ്റാൻഡിലാണ് സംഭവം. ബസ് ജീവനക്കാരനായ യുവാവിനാണ് പരിക്കേറ്റത്. പെൺകുട്ടി മാനസിക വെല്ലുവിളി നേരിടുന്ന ആളാണെന്ന് പോലീസ് കരുതുന്നു.
യുവാവിനെ പരിക്കേൽപ്പിച്ച ശേഷം പെൺകുട്ടി കൈഞരമ്പ് മുറിച്ചായിരുന്നു ജീവനൊടുക്കാൻ ശ്രമിച്ചത്. കോടഞ്ചേരി സ്വദേശിനിയായ വിദ്യാർത്ഥിനിയാണ് പെൺകുട്ടി. ബസ് ജീവനക്കാരനായ യുവാവ് പെൺകുട്ടിയുടെ മുൻ കാമുകനാണെന്നാണ് വിവരം. സംഭവത്തിന് പിന്നാലെ മറ്റ് ബസ് ജീവനക്കാരും യാത്രക്കാരും ഓടിക്കൂടുകയും ഇരുവരെയും ആശുപത്രിയിൽ എത്തിക്കുകയുമായിരുന്നു.
താമരശേരി ബസ് സ്റ്റാൻഡിൽ ഉച്ചയ്‌ക്ക് 12.30ഓടെയാണ് സംഭവമുണ്ടായത്. പരിക്കേറ്റ യുവാവും കോടഞ്ചേരി സ്വദേശിയാണ്. ഇയാളും പെൺകുട്ടിയും നിലവിൽ താമരശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ പോലീസ് അന്വേഷണം തുടരുകയാണ്.
Comments